കോഴിക്കോട് : കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ. മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ മൂന്നംഗ സംഘമാണ് പിടിയിലായത്. റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ കണ്ടെടുത്തു. ലഹരിക്ക് പണം കണ്ടെത്താനാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. റംഷാദ്, അജ്നാസ്, ഷംജാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വാങ്ങിയ ശേഷം പകരമായി മോഷ്ടിച്ച ബൈക്കുകൾ നൽകുന്നതാണ് ഇവരുടെ രീതി. വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
Kozhikode bike theft gang arrested