'വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല'; കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല

'വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല'; കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല
Jun 6, 2023 02:36 PM | By Nourin Minara KM

കണ്ണൂർ: (www.truevisionnews.com)കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ട സമയമാണിത്. വയനാട് ചേർന്ന ക്യാമ്പിൽ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്കു കൊടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. മോഡിയുടെ ആസൂത്രിത നീക്കമാണോ എന്നാണ് സംശയം. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായിയെന്നു തെളിഞ്ഞിരിക്കുകയാണ്. കമ്മീഷൻ അടിക്കുന്ന ജോലിയെ പറ്റി അല്ലാതെ വികസനത്തെ കുറിച്ചു സർക്കാർ ചിന്തിക്കുന്നില്ല.

എ ഐ ക്യാമറയിൽ ഉന്നയിച്ച ആരോപണത്തിൽ എന്താണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത്. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പൈസ ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രിക്കായി പ്രതിരോധിക്കാൻ ആരുമില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മുഹമ്മദ് റിയാസ് മാത്രമാണുള്ളത്. അതിലെ അതൃപ്തി ആണ് റിയാസ് പരസ്യമാക്കിയത്. അഴിമതിയുടെ ആഴം മറ്റുള്ളവർക്കെല്ലാം അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എം.എം ഹസ്സൻ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചിരുന്നു. നേതാക്കൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഹസൻ പറഞ്ഞിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പുനസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പും രം​ഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ തുറന്നടിച്ചു. അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.

Ramesh Chennithala made public his dissatisfaction with the reorganization of the Congress block

Next TV

Related Stories
#MallikarjunKharge | കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം; ബി.ജെ.പിയെ  രൂക്ഷമായി വിമര്‍ശിച്ച്- ഖാര്‍ഗെ

Sep 27, 2023 08:41 PM

#MallikarjunKharge | കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്- ഖാര്‍ഗെ

കലാപം നിയന്ത്രണവിധേയമാക്കാന്‍, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ...

Read More >>
#congress | പ്രധാനമന്ത്രിയുടെ റാലികള്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

Sep 27, 2023 08:49 AM

#congress | പ്രധാനമന്ത്രിയുടെ റാലികള്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

വനിതാ സംവരണ ബില്ലിനെ എതിര്‍ത്തെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി ‘സര്‍ട്ടിഫൈഡ് നുണയന്‍’ ആണെന്നായിരുന്നു...

Read More >>
#BJP | തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ടു

Sep 26, 2023 06:31 AM

#BJP | തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ടു

മുതിർന്ന നേതാക്കളെ ബി.ജെ.പി സംസ്ഥാന നേതാക്കൾ നിരന്തരം അപമാനിച്ചെന്നാരോപിച്ചാണ് സുപ്രധാനമായ തീരുമാനം അണ്ണാ ഡി.എം.കെ...

Read More >>
#CPIM| ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം -എംവി ഗോവിന്ദൻ

Sep 25, 2023 05:48 PM

#CPIM| ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം -എംവി ഗോവിന്ദൻ

സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം...

Read More >>
#keralacongress(m ) | ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതുവികാരം -ജോസ് കെ മാണി

Sep 24, 2023 11:24 PM

#keralacongress(m ) | ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതുവികാരം -ജോസ് കെ മാണി

കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ട്. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം...

Read More >>
Top Stories