യൂ എസ് : (truevisionnews.com) യുഎസിലെ ‘ഹോട്ട് ഡോഗിൽ’ കൊക്കെയ്ൻ കണ്ടെത്തി. റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഹോട്ട് ഡോഗിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ ഉണ്ടായിരുന്നത്. സംഭവത്തിൽ ഉപഭോക്താവിന്റെ പരാതിയിൽ റസ്റ്റോറന്റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സോണിക് ഡ്രൈവ്-ഇൻ റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ജെഫ്രി ഡേവിഡ് സലാസർ (54) എന്നയാളെയാണ് എസ്പനോള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്ന് അബദ്ധത്തിൽ നഷ്ടപ്പെട്ട കൊക്കെയ്ൻ പൊതി ഭക്ഷണം വാങ്ങാനെത്തിയ സ്ത്രീയുടെ ഹോട്ട് ഡോഗിനുള്ളിൽ വീഴുകയായിരുന്നു.
ഭക്ഷണം വാങ്ങി വീട്ടിൽ തിരിച്ചെത്തിയ യുവതി ഹോട്ട് ഡോഗ് കഴിക്കുന്നതിനിടെയാണ് കൊക്കെയ്ൻ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. റെസ്റ്റോറന്റിന്റെ പാർക്കിംഗ് ലോട്ടിൽ നിന്നുമാണ് തനിക്ക് കൊക്കെയ്ൻ ലഭിച്ചതെന്ന് സലാസർ പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
cocaine in hot dogs; Restaurant employee arrested
