കോഴിക്കോട് : മാവൂരിൽ വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മാവൂർ കച്ചേരിക്കുന്ന് മുല്ലപ്പള്ളി വേണുഗോപാലിന്റെ ഭാര്യ ബിന്ദുവിനെയാണ് (50) വീടിനടുത്ത മുല്ലപ്പള്ളി കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുടുംബശ്രീ യോഗത്തിൽനിന്ന് മടങ്ങിയ ബിന്ദുവിനെ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കുളക്കരയിൽ ചെരിപ്പ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കുളത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മക്കൾ: അർജുൻ, അഗഘ. സഹോദരങ്ങൾ: രജിത്ത് കുമാർ, വിനോദ് കുമാർ, രാജേഷ് കുമാർ.
Kozhikode housewife found dead in pond