സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍
Jun 4, 2023 08:38 AM | By Vyshnavy Rajan

കാസര്‍ഗോഡ് : മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

മംഗളൂരു പക്ഷിക്കര സുനില്‍ ഷെട്ടി (32) ആണ് അറസ്റ്റിലായത്. കുമ്പളയിലെ 17-കാരിയായ വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.

കുമ്പള ഇന്‍സ്‌പെക്ടര്‍ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

The incident of molestation of a female student in a private institution; The youth was arrested

Next TV

Related Stories
Top Stories