മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായി; യുവാവിനെതിരെ കേസെടുത്ത് റെയില്‍വെ

മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായി; യുവാവിനെതിരെ കേസെടുത്ത് റെയില്‍വെ
Jun 3, 2023 04:01 PM | By Vyshnavy Rajan

കൊല്ലം : മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായ യുവാവിനെതിരെ കേസെടുത്ത് റെയില്‍വെ.

കൊല്ലം എഴുകോണിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്‍റെ അറിയിപ്പ് അനുസരിച്ച് കനത്ത മഴയില്‍ ട്രാക്ക് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ.

റെയില്‍വേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് യുവാവിനെ ലഹരി പണി കൊടുത്തത്. നടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ മദ്യപിച്ച യുവാവ് ട്രാക്കില്‍ കിടന്നുപോവുകയായിരുന്നു. മദ്യ ലഹരിയില്‍ കിടക്കുന്നത് ട്രാക്കിലാണെന്ന് പോലും എഴുകോണ്‍ സ്വദേശിയായ അശോകന് സാധിച്ചിരുന്നില്ല.

വീട്ടിലേക്ക് വാങ്ങിയ പാലും സോപ്പുമടക്കമുള്ള സാധനങ്ങള്‍ കയ്യില്‍ നിന്ന് വീണ് പോയ നിലയിലായിരുന്നു ഇയാള്‍ ട്രാക്കില്‍ കിടന്നത്. ഇതേസമയം ഈ പാതയില്‍ കടന്നുപോയ പുനലൂര്‍ നാഗര്‍കോവില്‍ എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ട്രാക്കിലുള്ളത് മൃതദേഹമാണെന്നാണ് കരുതിയത്.

ട്രാക്കില്‍ മൃതദേഹമുണ്ടെന്ന വിവരം ലോക്കോ പൈലറ്റ് കൊട്ടാരക്കര സ്റ്റേഷനിലും അറിയിച്ചു. റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നത്. എന്നാല്‍ കനത്ത മഴ മൂലം ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം കിടന്ന സ്ഥലം കണ്ടെത്താന്‍ സാധിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ട്രാക്ക് പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ ഇതേപാതയില്‍ കൊല്ലത്തേക്ക് പോകാനുള്ള ട്രെയിന്‍ പിടിച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാന്‍ പറ്റാത്ത സ്ഥിതിയായിയെന്നാണ് പൊലീസിന്.

ട്രാക്കിന് നടുക്ക് തല പോലും പൊങ്ങാതെ കിടന്നതിനാല്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ടത് മനസിലാവാതെ ഇരിക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ പൊലീസുകാര്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. കൂലിപ്പണിക്ക് പോയ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഇട്ടിരുന്ന വസ്ത്രത്തില്‍ ട്രെയിനില്‍ നിന്നുള്ള ഗ്രീസ് അടക്കം പറ്റിയ നിലയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ജീവന്‍ രക്ഷപ്പെട്ടെങ്കിലും മൃതേദഹം കണ്ടെത്താനായി ഇതേ പാതയില്‍ കടന്നുപോകേണ്ട ട്രെയിന്‍ പിടിച്ചിടേണ്ടി വന്നത് മൂലം ഇയാള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.

He caused the train to be delayed by lying on the track while drunk; Railway registered a case against the youth

Next TV

Related Stories
#Clash |  കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

Sep 26, 2023 11:01 AM

#Clash | കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

പുറമേ നിന്നെത്തിയ ആളുകളാണ് രാവിലെ മുതല്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് എ.ഇ.ഒ പി. ഗീത...

Read More >>
#suicide | കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി

Sep 26, 2023 10:55 AM

#suicide | കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി

അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി....

Read More >>
#SOLDIER | സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും

Sep 26, 2023 10:51 AM

#SOLDIER | സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും

രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന്...

Read More >>
#anilantony | സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സംഭവം; പ്രതികരണവുമായി അനിൽ ആന്റണി

Sep 26, 2023 10:49 AM

#anilantony | സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സംഭവം; പ്രതികരണവുമായി അനിൽ ആന്റണി

എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നാണ് ഷൈനിന്റെ...

Read More >>
#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Sep 26, 2023 10:30 AM

#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക...

Read More >>
Top Stories