മംഗളൂരു: മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലാണ് സംഭവം. നഗരത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം. പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഉള്ളാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Moral attack on Malayali medical students in Mangalore
