മുംബൈ : (www.truevisionnews.com) മനുഷ്യക്കടത്ത് സംഘം തടവിൽ വച്ചിരുന്ന 59 കുട്ടികളെ റെയിൽവേ സംരക്ഷണ സേന(ആർ.പി.എഫ്) രക്ഷപ്പെടുത്തി.

ധനാപുർ - പുനെ റൂട്ടിൽ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടിക്കടത്ത് സംഘത്തിൽപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ബുസാവൽ, മൻമദ് സ്റ്റേഷനുകളിൽ വച്ച് ആർ.പി.എഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ എട്ട് വയസിനും പതിനഞ്ചിനും വയസിനും ഇടയിൽ പ്രായമുള്ള 59 കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലീസ് വ്യക്തമാക്കി.
ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കുട്ടികളെ കടത്തുന്ന സംഘമാണ് പിടിയിലായതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
RPF rescues 59 children held captive by human trafficking gang created
