ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി കാൽമുട്ടിലെ പരിക്കിന് ചികിത്സ തേടുകയാണെന്ന് ടീം സിഇഒ കാശി വിശ്വനാഥ്.

പരുക്കേറ്റ കാൽമുട്ടുമായാണ് ധോണി കഴിഞ്ഞ സീസൺ കളിച്ചത്. ധോണി ചികിത്സ തേടുമെന്നും ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്നും കാശി വിശ്വനാഥ് പറഞ്ഞു.
“ധോണി അടുത്ത സീസൺ കളിക്കുമോ എന്നതിനെപ്പറ്റി ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല. പൂർണമായും ധോണിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇടതു കാൽമുട്ടിലെ പരുക്കുമായി ബന്ധപ്പെട്ട് ധോണി വൈദ്യസഹായം തേടുന്നുണ്ടെന്നത് സത്യമാണ്. സർജറി വേണമെങ്കിൽ, അദ്ദേഹത്തിന് ആവശ്യമെങ്കിൽ അത് ചെയ്യും.”- വിശ്വനാഥൻ പറഞ്ഞു.
ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു.
മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന രണ്ട് പന്തുകളിൽ സിക്സും ബൗണ്ടറിയും നേടിയ രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചു.
Dhoni to hospital after IPL title win; Because of a knee injury
