ന്യൂഡൽഹി : ഡൽഹിയിലെ സിവിൽ ലൈനിൽ 22 കാരിയെ റൂംമേറ്റ് കൊന്നു. സിവിൽ ലൈനിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ യുവതിയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ പൊലീസ് കണ്ടെത്തി.

റാണി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. 36 കാരിയായ സ്വപ്ന എന്ന സ്ത്രീയാണ് പ്രതി.പൊലീസ് എത്തുന്നതിന് മുമ്പ് സ്വപ്ന മൃതദേഹത്തിനടുത്തുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ റാണിയുടെ മരണത്തെ കുറിച്ച് അറിഞ്ഞില്ലെന്നും ആ സമയം താൻ ടെറസിലായിരുന്നെന്നുമാണ് സ്വപ്ന നാട്ടുകാരോട് പറഞ്ഞത്. പൊലീസെത്തി ചോദ്യം ചെയ്തതോടെ കൊലപാതകക്കുറ്റം സ്വപ്ന സമ്മതിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് കൊല നടത്തിയത് എന്നത് വ്യക്തമല്ല. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
A 22-year-old girl was killed by her roommate in Delhi's Civil Line
