തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം നാളെ യല്ലോ മുന്നറിയിപ്പുണ്ട്.മലയോര മേഖലകളിൽ ജാഗ്രത പുലർത്തണം. കേരള ,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Rain with thunder and wind is likely in the state for the next four days
