മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു, ആളുകൾ പരിഭ്രാന്തിയിലായി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
രാവിലെ ഏഴിന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും യാത്ര തുടങ്ങിയ ബസ് മുനിസിപ്പല്‍ സ്റ്റാന്‍ഡിൽ നിര്‍ത്തിയിരുന്നു.
ഏതാനും യാത്രക്കാരുമുണ്ടായിരുന്നു. കുറച്ചുസമയത്തിനുശേഷം സ്റ്റാര്‍ട്ട് ചെയ്തതോടെ ബസിന്റെ മുന്‍ഭാഗത്തെ വാതിലിനടുത്തായുള്ള ബാറ്ററി ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഭയചകിതരായ യാത്രക്കാരെല്ലാം ഉടനെ ചാടിയിറങ്ങി.ഡ്രൈവറും കണ്ടക്ടറും ഉടന്‍തന്നെ ബസ് ഡിപ്പോയിലേക്ക് മാറ്റി.
യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡിപ്പോയിലെത്തിച്ച ബസിന്റെ ബാറ്ററി മാറ്റി പകരം ബാറ്ററി സ്ഥാപിച്ച് ഒരുമണിക്കൂറിനുശേഷം യാത്ര പുനരാരംഭിച്ചു.
Mannarkkad-Thiruvananthapuram Super Fast Bus Battery Exploded