പാലക്കാട്: അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ 2 ട്രോളി ബാഗുകൾ കണ്ടെത്തി. പാറക്കൂട്ടങ്ങൾക്കിടയിലും അരുവിയിലുമാണ് ബാഗുകൾ കണ്ടെത്തിയിട്ടുള്ള്. ബാഗുകളിൽ മൃതദേഹാവശിഷ്ടങ്ങൾ തന്നെയാണോ എന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷമേ പറയാനാവൂ.
സംഭവ സ്ഥലത്ത് തിരൂർ പെലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് നടപടികൾ തുടങ്ങിയിരിക്കുകയാണ്. പൊലീസിനൊപ്പം ഒരു പ്രതിയും കൂടെയുണ്ട്. കസ്റ്റഡിയിലുള്ള ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിയുമാണ്.
ഷിബിലിക്കെതിരെ ഹർഹാന 2021 ൽ പോക്സോ കേസ് നൽകിയിരുന്നു. ഫർഹാനയെ 23 ന് രാത്രി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന് 24ന് വീട്ടുകാർ ചെർപ്പുളശ്ശേരി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
അതേസമയം, കൊലപാതകത്തിൽ പെൺകുട്ടിയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂർ പെലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
Kozhikode hotel owner's murder; The girl's brother is in custody in the murder