മലപ്പുറം: തിരൂർ സ്വദേശി വ്യാപാരിയെ കൊലപ്പെടുത്തിയത് കോഴിക്കോട് ഹോട്ടലിൽ വെച്ച് . മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ചു . സംഭവത്തിൽ രണ്ടുപേർ പിടിയിൽ .കോഴിക്കോട് ചിക്ക്ബാക്ക് എന്ന ഹോട്ടൽ നടത്തിവരികയാണ് സിദ്ദിഖ് .
ഹോട്ടൽ ജീവനക്കാരായ ഷിബിലി , ഷിബിലിയുടെ സുഹൃത്ത് ഫർഹാന എന്നിവർ ചേർന്നാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത് . തുടർന്ന് അട്ടപ്പാടിയിൽ വെച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത് .
ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു .കഴിഞ്ഞ ദിവസം സിദ്ദിഖിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് മക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു .
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത് . പക്ഷെ സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല . ഇതുമായി ബന്ധപ്പെട്ട പരിശോധന അട്ടപ്പാടിയിൽ നാളെ നടക്കും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .
The body of the businessman who was killed in Kozhikode was dumped in Attapadi, two people were arrested