എക്സ്.യു.വി 700 തീപിടിച്ച സംഭവം; കാരണം ഇതെന്ന് മഹീന്ദ്ര, റിപ്പോർട്ട്

എക്സ്.യു.വി 700 തീപിടിച്ച സംഭവം; കാരണം ഇതെന്ന് മഹീന്ദ്ര, റിപ്പോർട്ട്
May 25, 2023 11:05 AM | By Susmitha Surendran

ജയ്പൂർ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന എക്സ്.യു.വി 700 എസ്‌.യു.വിക്ക് തീപിടിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തിറക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അംഗീകൃതമല്ലാത്ത സ്ഥാപനത്തിൽ നിന്ന് വാഹനത്തിൽ ആക്‌സസറികൾ ഘടിപ്പിച്ചെന്നും ഇത് ഒറിജിനൽ ഇലക്ട്രിക്കൽ സംവിധാനത്തിൽ കേടുപാട് ഉണ്ടാക്കി‍യെന്നുമാണ് കമ്പനി പറയുന്നത്.

തുടർന്നുണ്ടായ താപ വ്യത്യാസം ഇലക്ട്രിക്കൽ സംവിധാനത്തെ ബാധിക്കുകയും ഇത് തീപിടിത്തത്തിലേക്ക് ന‍യിച്ചെന്നമാണ് മഹീന്ദ്രയുടെ കണ്ടെത്തൽ.'പ്രകാശിക്കുന്ന സ്‌കഫ് പ്ലേറ്റുകളും നാല് ആംബിയന്റ് ലൈറ്റിങ് മൊഡ്യൂളുകളും ഉടമ കാറിൽ ഘടിപ്പിച്ചതിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി വയറിങിന് പുറമെ അധിക കണക്ഷനുകൾ ഉപയോഗിച്ചു. ഇത് അപകടത്തിന് കാരണമായി.

അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വാഹനങ്ങളുടെ ഇലക്ട്രിക്കൽ സർക്യൂട്ടുകളിലേക്ക് ഇത്തരം കൂട്ടിയോജിപ്പിക്കലുകൾ നടത്തരുത്' - അന്വേഷണ റിപോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മഹീന്ദ്ര തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും നൽകി.മേയ് 21ന് രാജസ്താനിലെ ജയ്പൂർ ഹൈവേയിലാണ് എക്സ്.യു.വി 700 അപകടത്തിൽപ്പെട്ടത്. എസ്‌.യു.വി ഉടമയും കുടുംബവും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ആറുമാസം മുമ്പാണ് ഇദ്ദേഹം വാഹനം വാങ്ങിയത്. എഞ്ചിനിൽ നിന്ന് ആദ്യം പുക വരാൻ തുടങ്ങിയെന്നും പിന്നീട് തീപിടിച്ചെന്നുമാണ് ഉടമ പറയുന്നത്.അതേസമയം, കാർ വാങ്ങിയതിന് ശേഷം മോടി കൂട്ടുന്നതിന്‍റെ ഭാഗമായി പലതരം ആക്‌സസറികൾ ഘടിപ്പിക്കുന്നത് പതിവാണ്.

എന്നാൽ വിലക്കുറവ് മുന്നിൽ കണ്ട് അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് ഇവ വാങ്ങി വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നതാണ് അപകടങ്ങൾക്ക് കാരണം. വാഹനങ്ങളുടെ യഥാർത്ഥ ഇലക്ട്രിക്കൽ സംവിധാനത്തെ ഇത് ബാധിക്കും. തീപിടിത്തത്തിലേക്ക് നയിക്കുന്ന മിക്ക സംഭവങ്ങൾക്കും ഇതാണ് കാരണം. കൂടാതെ ഇത്തരം കൂട്ടിച്ചേർക്കലുകൾ ഇലക്ട്രിക്കൽ വാറന്റി ഉൾപ്പെടെ നഷ്ടമാക്കും.

XUV 700 fire incident; Because this is Mahindra

Next TV

Related Stories
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
Top Stories