(www.truevisionnews.com) ഇൻസ്റ്റഗ്രാം ആഗോളവ്യാപകമായി പണിമുടക്കി. ഇന്ത്യയിലും ഇൻസ്റ്റഗ്രാം സേവനങ്ങൾ നിലച്ചു. എന്നാൽ, മണിക്കൂറുകൾക്കകം തകരാർ പരിഹരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3.15ഓടെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തനം നിലച്ചത്.

ഇതോടെ ആളുകൾ ട്വിറ്ററിലും ഫേസ്ബുകിലും ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തു. സേവനങ്ങൾ അൽപനേരത്തേക്ക് തടസപ്പെട്ടത് ഇൻസ്റ്റഗ്രാം സ്ഥിരീകരിച്ചു. ചെറിയ തടസം നേരിട്ടതായും അത് പരിഹരിച്ചതായും ഉപഭോക്താക്കളോട് ക്ഷമചോദിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.
സാങ്കേതിക തകരാറാണ് സംഭവിച്ചതെന്നും പെട്ടെന്ന് തന്നെ തകരാർ പരിഹരിച്ചെന്നും ഇൻസ്റ്റഗ്രാമിന്‍റെ മാതൃസ്ഥാപനമായ മെറ്റയുടെ വക്താവ് പറഞ്ഞു. അത്ര ഉപഭോക്താക്കൾക്ക് തടസം നേരിട്ടു എന്നത് സംബന്ധിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല
. ഓൺലൈൻ സേവന തടസങ്ങൾ നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടർ ഡോട്ട്കോമിലെ കണക്ക് പ്രകാരം യു.എസിൽ ഒരു ലക്ഷത്തിലേറെയും യു.കെയിൽ 56,000ത്തോളവും കാനഡയിൽ 24,000ത്തോളവും പേർ സേവന തടസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Instagram went on strike globally
