വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് അമ്പരപ്പിക്കുന്ന കാൻ ചലച്ചിത്രമേളയില്‍ ഇത്തവണയും കയ്യടി നേടി ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ. ഇത്തവണ തന്‍റെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു വസ്ത്രമാണ് നടി ധരിച്ചത്.

ഹുഡ്ഡ് സിൽവർ കേപ്പ് ഗൗണ്‍ ആണ് ഐശ്വര്യ ധരിച്ചത്. കറുപ്പ് നിറത്തിലുള്ള ഗൗണില്‍ സില്‍വര്‍ നിറത്തിലുള്ള ഹുഡ് ആണ് ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കുന്നത്. സോഫി കോച്ചറിന്റെ വസ്ത്രമാണിത്.
21-ാം തവണയാണ് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പെറ്റില്‍ ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നത്. 2002-ൽ ഷാരൂഖ് ഖാനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കുമൊപ്പം ആണ് താരം ആദ്യമായി കാനില്‍ പങ്കെടുത്തത്
Aishwarya Rai Bachchan shines on the red carpet at the Cannes Film Festival
