ജനസംഖ്യയിൽ ഇന്ത്യ ചൈനയെ പിന്തള്ളുമ്പോൾ

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ പിന്തള്ളുമ്പോൾ
May 12, 2023 01:44 PM | By Athira V

ലോക ജനസംഖ്യ 2019 നവംബർ മാസത്തിൽ 800 കോടി ആയതിനുശേഷം ചൈനയെ പിന്തള്ളി ഇന്ത്യ 2023 ജൂലൈ മാസത്തോടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറും. ലോക ജനസംഖ്യ 500 കോടിയിലെത്തിയ 1987 ജൂലൈ 11 ന്റെ ഓർമ്മക്കായി ലോക ജനസംഖ്യാദിനം ആചരിക്കുന്ന ദിവസം തന്നെയാണ് ഇന്ത്യ ചൈനയെ ജനസംഖ്യയിൽ പിന്നിലാകുന്നത്. 29 ലക്ഷം ജനങ്ങൾ ചൈനയെക്കാൾ കൂടുതൽ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത് . ഇന്ത്യയിൽ 142 കോടി 86 ലക്ഷവും ചൈനയിൽ 142 കോടി 57 ലക്ഷം ജനങ്ങളാണ് ഉണ്ടാവുക എന്നാണ് ഐക്യരാഷ്ട്രസഭയുടെ യുഎൻ പോപ്പുലേഷൻ ഫണ്ട് പുറത്തിറക്കിയ ഒടുവിലത്തെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് .

ജനസംഖ്യാ ശാസ്ത്രജ്ഞൻ ടി ആർ മാൽത്ത്യൂയ്സിന്റെ അഭിപ്രായത്തിൽ ജനസംഖ്യ വർദ്ധനവ് ദാരിദ്ര്യം ,ദുരിതം ,യുദ്ധം എന്നിവക്ക് കാരണമാകും എന്നതിനാൽ ശ്രദ്ധയോടെ സമീപിക്കേണ്ട ഒരു വിഷയമാണ് ജനസംഖ്യ വർദ്ധനവ്‌ . ഇന്ത്യയിൽ 70 കോടി പേർ 25 വയസ്സിന് താഴെയുള്ളവരാണ്. 2030 നുളിൽ കാർഷികേതര മേഖലയിൽ 90 കോടി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കേണ്ടതായിട്ടുണ്ട് .ഇന്ത്യയിൽ 60% പേരും തൊഴിലെടുക്കാൻ പ്രാപ്തരാണെങ്കിലും 40% പേർക്ക് മാത്രമാണ് തൊഴിൽ ലഭിക്കുന്നത് .ചൈനയിൽ 44.8% സ്ത്രീകൾ തൊഴിൽ ചെയ്യുമ്പോൾ ഇന്ത്യയിൽ 25.1% പേർ സ്ത്രീകൾ മാത്രമാണ് തൊഴിൽ മുഖത്ത് ഉള്ളത് .ചൈനയിൽ 26% പേർക്ക് വൈദഗ്ദ്യം പരിശീലനം ലഭിക്കുമ്പോൾ ഇന്ത്യയിൽ അത് 5% പേർക്ക് മാത്രമാണ് ലഭിക്കുന്നത് .ലോക വൈദഗ്ദ്യ സൂചികയിൽ 162 രാജ്യങ്ങളിൽ 129 ആം സ്ഥാനമാണ് ഇന്ത്യയുടേത് .ഇന്ത്യയിൽ 15 വയസ്സ് മുതൽ 49 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിൽ 57% വിളർച്ചയുള്ളവരാണ് .

1950ല്‍ ഇന്ത്യയുടെ ജനസംഖ്യ 35.3 കോടിയായിരുന്നുവെങ്കിൽ ചൈനയുടെത് 53.9 കോടിയായിരുന്നു അന്ന് ജനസംഖ്യയിൽ ഉണ്ടായിരുന്നഒന്നര മടങ്ങ് അന്തരമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത് .ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ ചൈനയെക്കാൾ ഇരട്ടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ജനസംഖ്യയിൽ ഒന്നാം സ്ഥാനം ഒരുപാട് കാലം ഇന്ത്യ നിലനിർത്തുമെന്നാണ് വിശ്വസിക്കുന്നത് കാരണം ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ജനസംഖ്യ 34 കോടിയിൽ നിന്ന് ഒരുപാട് അകലത്തിലാണ് ഇന്ത്യയുടേത് എന്നതിനാലാണ് .

ചൈനയിൽ 40% ജനങ്ങളും 60 വയസ്സു കഴിഞ്ഞവരാണെങ്കിൽ ഇന്ത്യയിൽ 10%മാത്രമാണ് .ഇന്ത്യയിലെ മൂന്നിൽ രണ്ട് ജനങ്ങളും അധ്വാനിക്കാൻ കഴിയുന്ന പ്രായത്തിലാണ് ഉള്ളത് .ഇന്ത്യയുടെ ജനസംഖ്യയുടെ മറ്റൊരു പ്രത്യേകത മധ്യ പ്രായം 28 വയസ്സ് ആണ് .ഓരോ വർഷവും രണ്ടുകോടിയിലേറെ പേർ ജനിച്ചുവീഴുന്ന ഇന്ത്യയിൽ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 2.1 ആണ് എങ്കിലും കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ആളോഹരി വരുമാനം 2300യുഎസ് ഡോളർ ആണെങ്കിൽ ചൈനയുടേത് 12800 യുഎസ് ഡോളറും അമേരിക്കയുടേത് 65,000 യുഎസ് ഡോളറും ആണ് .

ആറ് പതിറ്റാണ്ടിനിടെ ചൈനയുടെ ജനസംഖ്യ ആദ്യമായാണ് ഇത്ര വലിയ കുറവ് രേഖപ്പെടുത്തുന്നത് .ചൈനീസ് വിപ്ലവത്തിനുശേഷം 1953ല്‍ ആദ്യ സെൻസസ് എടുത്തപ്പോൾ 53 കോടി ജനങ്ങളായിരുന്നു ചൈനയിൽ ഉണ്ടായിരുന്നത് .ലോക ജനസംഖ്യയുടെ 17.7%ഇന്ത്യയിലാണ് താമസിക്കുന്നത്. ജനസംഖ്യക്ക് ആനുപാതികമായി ദാരിദ്ര്യവും ദാരിദ്ര്യത്തിന് അനുപാധികമായി ജനസംഖ്യയും വർദ്ധിക്കുന്നു .ദാരിദ്ര്യത്തിനോടൊപ്പം ജനസംഖ്യയും കുറക്കാം എന്ന ഓർമ്മപ്പെടുത്തലാണ് ഇന്ത്യയുടെ മുൻപിൽ ഉള്ളത് .

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയുടെ ജനസംഖ്യ 17.64 %വർദ്ധിച്ചപ്പോൾ ചൈനയുടെ വർദ്ധനവ് 5.43% മാത്രമാണ് .ഇന്ത്യയിലെ നിലവിലുള്ള ആയുർദൈർഘ്യം 71.7 4 വയസ്സ് ആണ്.

ലോക ജനസംഖ്യയിലെ കാണാപ്പുറങ്ങൾ:- ലോക ജനസംഖ്യ 700 കോടിയിൽ നിന്നും 800 കോടിയിലെത്താൻ 12 വർഷം എടുത്തുവെങ്കിൽ 900 കോടിയിൽ എത്താൻ 15 വർഷം വേണ്ടിവരും .2050നുള്ളിൽ ജനസംഖ്യ വർദ്ധനവിന്റെ 50%വും ആഫ്രിക്കയിൽ നിന്നാക്കും .2050 ആകുമ്പോഴേക്കും ലോകത്തിലെ പകുതി ജനങ്ങളും കോംഗോ ,ഈജിപ്റ്റ് ,എത്യോപ്യ ,ഇന്ത്യ ,നൈജീരിയ ,പാക്കിസ്ഥാൻ ,ഫിലിപ്പൈൻസ് ,ടാൻസാനിയ എന്നീ 8 രാജ്യങ്ങളിൽ നിന്നാകും .ലോകത്തെ ആറിൽ ഒന്ന് ജനങ്ങളും 15 വയസ്സ് മുതൽ 24 വയസ്സിന് ഇടയിലുള്ളവരാണ് .ലോകത്തെ 50% ജനങ്ങളും 30 വയസ്സ് താഴെയുള്ളവരാണ് എങ്കിൽ ഭരണാധികാരികളുടെ ശരാശരി പ്രായം 62 വയസ്സാണ് .ലോകത്തെ മൂന്നിൽ രണ്ട് ജനങ്ങളും താമസിക്കുന്നത് ജനന നിരക്ക്‌ കുറഞ്ഞ രാജ്യങ്ങളിലാണ് .1950 ൽ ലോകത്ത് സ്ത്രീകളുടെ പ്രത്യുൽപാദനശേഷി അഞ്ചായിരുന്നുവെങ്കിൽ 2021ൽ 2.3ആണ് .2019 ൽ ആയുർ ദൈർഖ്യം 72.8 വയസ്സാണെങ്കിൽ 2050 ൽ അത് 77.2 ആകും എന്നാണ് കരുതുന്നത് .ഫ്രാൻസ് ,ജപ്പാൻ ,അമേരിക്ക എന്നീ രാജ്യങ്ങളിൽ പുരുഷന്മാർ സ്ത്രീകളെക്കാൾ കൂടുതലാണ്.

ഫ്രാൻസിൽ 16 പുരുഷന്മാർക്ക് 10 സ്ത്രീകളും ,ജപ്പാനിൽ 22 പുരുഷന്മാർക്ക് 14 സ്ത്രീകളും ,അമേരിക്കയിൽ 11 പുരുഷന്മാർക്ക് 5 സ്ത്രീകളും ആണ് ഉള്ളത് .ലോകത്ത് 100 പെൺകുട്ടികൾക്ക് 106 ആൺകുട്ടികൾ ഉണ്ടെങ്കിൽ അസർബൈജാനിൽ 100 പെൺകുട്ടികൾക്ക് 11 3 ആൺകുട്ടികളും ചൈനയിൽ 100 പെൺകുട്ടികൾക്ക് 112 ആൺകുട്ടികളും ആണുമുള്ളത് .ഇറ്റലി , ഗ്രീസ് ,സ്പെയിൻ ,ബൾഗേറിയ എന്നീ രാജ്യങ്ങളിലെ സ്ത്രീകളുടെ പ്രതുല്പാദന ശേഷി 1.5 ആണ് ,പോളണ്ടിൽ ഇത് 1.4 ഉം ദക്ഷിണ കൊറിയയിൽ 0.81 ഉം ആണ് .

റൊമാനിയയിൽ ഗർഭഛിദ്രം നിരോധിച്ച് ഇപ്പോഴുള്ള സ്ത്രീകളുടെ പ്രത്യുൽപാദനശേഷി 1.9ൽ നിന്നും 3.7 എത്തിക്കാനുള്ള പരിശ്രമത്തിലാണ് .ലോകത്ത് 0 മുതൽ 14 വയസ്സുള്ളവർ 25% ആണെങ്കിൽ അവികസിത രാജ്യങ്ങളിൽ അത് 38% ആണ് ,65 വയസ്സു കഴിഞ്ഞവർ ലോകത്ത് 10% ആണെങ്കിൽ വികസിത രാജ്യങ്ങളിൽ അത് 20%ആണ് .ലോകത്തിലെ സ്ത്രീകളുടെ പ്രത്യുൽപാദനശേഷി 2.3 ആണെങ്കിൽ അവികസിത രാജ്യങ്ങളിൽ ഇത് 3.9 വികസിത രാജ്യങ്ങളിൽ 1.5 ആണ് .

ആയുർ ദൈർഘ്യത്തിൽ ലോകത്ത് പുരുഷന്മാരുടേത് 71 വയസ്സു സ്ത്രീകളുടേത് 76 വയസും ആണെങ്കിൽ വികസിത രാജ്യങ്ങളിൽ പുരുഷന്മാരുടേത് 77 വയസ്സും സ്ത്രീകളുടേത് 83 വയസ്സുമാണ് ,അവികസിത രാജ്യങ്ങളിൽ ആയുർദൈർഘ്യം പുരുഷന്മാരുടേത് 63 വയസ്സും സ്ത്രീകളുടേത് 68 മാണ് .ലോകത്തിലെ 61 രാജ്യങ്ങളിലും ജനസംഖ്യ ചുരുങ്ങുന്നു. അതിൽ 26 രാജ്യങ്ങളിൽ ഇന്ന് നിലവിലുള്ളതിനേക്കാൾ 10% ആയി ജനസംഖ്യ കുറയും ,ലോകം കൂടുതൽ വാർദ്ധക്യത്തിലേക്ക് നടന്നുനീങ്ങുന്നു .

യൂറോപ്പ് ,വടക്കൻ അമേരിക്ക ,ഓസ്ട്രേലിയ ,ന്യൂസിലാൻഡ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജനസംഖ്യയുടെ 10 മുതൽ 20 % വരെയാണ് 60 വയസ്സ് കഴിഞ്ഞവർ ,അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ 2021 മുതൽ 2030 വരെയുള്ള കാലത്തെ വയോജനങ്ങളുടെ ദശകമായി പ്രഖ്യാപിച്ചത് .ലോകത്ത് പത്തിൽ ഒരാൾ 65 വയസ്സ് കഴിഞ്ഞവരാണെങ്കിൽ 2050 ൽ അത് ആറിൽ ഒന്നായി വർധിക്കുന്നതാണ് .1980ൽ ലോകത്ത് 65 വയസ്സ് കഴിഞ്ഞവർ 260 ദശ ലക്ഷം ആയിരുന്നുവെങ്കിൽ 2021 ൽ 761 ദശലക്ഷമായും 2030 ൽ അത് 100 കോടിയായും 2050 ൽ 160 കോടിയായും വർദ്ധിക്കുന്നതാണ് .

2050 ൽ 80 വയസ്സ് കഴിഞ്ഞവർ ഇന്നുള്ളതിന്റെ മൂന്നിരട്ടി വർധിച്ച് 459 ദശലക്ഷമായി വർദ്ധിക്കുന്നതാണ് .ജപ്പാനിൽ 30% കൊറിയയിൽ 40% വും ഇറ്റലിയിൽ 37 % വും 60 വയസ്സു കഴിഞ്ഞവരാകും .80 വയസ്സ് കഴിഞ്ഞവരിൽ 62% സ്ത്രീകളാണ് ഉണ്ടാകുക .ചൈന ,ഹോങ്കോങ് ,കൊറിയ ,ഗ്രീസ് ,പോർച്ചുഗൽ ,സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ശരാശരി ജനസംഖ്യയുടെ വയസ്സ് 20021ൽ 30 ആയിരിന്നുവെങ്കിൽ 2050 ൽ അത് 36 വയസ്സ് ആകുന്നതാണ്. ഈജിപ്തിൽ കുട്ടികളെ കുറക്കാൻ ആവശ്യപ്പെടുമ്പോൾ ദക്ഷിണ കൊറിയയിൽ 200 ബില്യൺ യുഎസ് ഡോളർ ചെലവാക്കി കുട്ടികളുടെ ജനനം പ്രോത്സാഹിപ്പിക്കുന്നു.

ഹംഗറിയിൽ 10 മില്യൺ ഡോളർ ലോൺ നൽകുന്നു മൂന്നു കുട്ടികൾ ജനിച്ചാൽ ലോൺ പൂർണമായും അടക്കേണ്ടതില്ല ,റഷ്യ പത്തിൽ കൂടുതൽ കുട്ടികളുള്ള അമ്മമാരെ മദർ ഹീറോയിനായി പ്രഖ്യാപിച്ച് ഒരു മില്യൺ റൂബിൾ നൽകുന്നു .ജനസമയത്ത് അമ്മമാരുടെ മരണം ലോകത്ത് ഒരു ലക്ഷം ജനനത്തിൽ 2020 ൽ 223 ആയിരുന്നുവെങ്കിൽ വികസിത രാജ്യങ്ങളിൽ അമ്മമാരുടെ മരണം പന്ത്രണ്ടും അവികസിത രാജ്യങ്ങളിൽ 244,ചില അവികസിത രാജ്യങ്ങളിൽ അത് 377 ആണ് .

ആയിരം ശിശുക്കൾ ജനിക്കുമ്പോൾ 41 ശിശുക്കൾ ലോകത്ത് മരിക്കുന്നു വികസിത രാജ്യങ്ങളിൽ ഇത് പതിനൊന്നും അവികസിത രാജ്യങ്ങളിൽ 45 ആണ്. ജോലി ചെയ്യുന്നവർ ലോകത്ത് 2021 ൽ 450 കോടി ആണെങ്കിൽ 2050ൽ അത് 540 കോടിയായി വർദ്ധിക്കും.ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും അടുത്ത ബന്ധുക്കളിൽ നിന്നും പ്രയാസം നേരിടുന്നുണ്ട്. കുടിയേറ്റ ജനത 281 ദശലക്ഷം അഥവാ ലോക ജനസംഖ്യയുടെ 3.6% ആണ് 2000 ത്തിൽ 128 ബില്യൺ യുഎസ് ഡോളറാണ് കുടിയേറ്റ ജനത അവരുടെ രാജ്യങ്ങളിലേക്ക് അയച്ചിരുന്നുന്നതെങ്കിൽ ഇപ്പോൾ 702 ബില്യൺ യുഎസ് ഡോളറായി അത് വർദ്ധിച്ചിട്ടുണ്ട്.

ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തിനെയും നേരിട്ട് ഉത്പാദന പ്രക്രിയയിലേക്ക് കൊണ്ടുവരികയും സ്ത്രീകൾക്ക് അവരുടെ ശരീരവും ജീവിതവും നിയന്ത്രിക്കാൻ കഴിയുന്ന കാലം ലോകരാജ്യങ്ങൾ ഉണ്ടാക്കേണ്ടതായിട്ടുണ്ട് .ലോകത്തെ 68 രാജ്യങ്ങളിൽ 44% സ്ത്രീകളും അവരുടെ ആരോഗ്യം ,സെക്സ് എന്നീ കാര്യത്തിൽ സ്വയം തീരുമാനം എടുക്കാൻ കഴിയാത്തവരാണ് ,ചില രാജ്യങ്ങളിൽ 50% ഗർഭധാരണവും ഉദ്ദേശമില്ലാതെയാണ് നടക്കുന്നത് .

63 ദശലക്ഷം ആളുകളെ കോവിഡ് 19 മരണത്തിലേക്ക് തള്ളിവിട്ട ലോകത്ത് സ്ത്രീകളുടെ പ്രത്യുൽപാദനശേഷി ഒരു സ്ത്രീക്ക് 2.1 ആയി നിലനിർത്താൻ സാധിച്ചാൽ ജനസംഖ്യാ നിയന്ത്രണം നടത്താൻ സാധിക്കുന്നതാണ് 2022ലെ മനുഷ്യ വിഭവ വികസന സൂചിക പ്രകാരം ലോകത്തെ ഏഴിൽ ആറു പേരും അസുരക്ഷിതരാണ് .ലോകത്തെ 800 കോടിയിലധികം ജനങ്ങളിൽ 550 കോടിക്കും ഒരു ദിവസം 10 അമേരിക്കൻ ഡോളർ വരുമാനം ഇല്ലാത്തവരാണ് ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ മുൻ കുട്ടി കണ്ട് പ്രവർത്തിക്കുവാൻ അധികാരികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .

While India overtakes China in population

Next TV

Related Stories
സ്കൂൾ തുറക്കുന്നു, നമുക്ക് കാവലൊരുക്കാം; ജീവിതം കാർന്നു തിന്നുന്ന ലഹരിക്കെതിരെ

May 18, 2023 12:55 PM

സ്കൂൾ തുറക്കുന്നു, നമുക്ക് കാവലൊരുക്കാം; ജീവിതം കാർന്നു തിന്നുന്ന ലഹരിക്കെതിരെ

സ്വയം നിയന്ത്രിക്കാതെയും സ്വയം മനസിലാകാതെയും ഇതിൽ നിന്ന് മുക്തരാവാൻ ആർക്കും...

Read More >>
ജനം കൈകോർത്തു; ബിജെപി മുക്തം സൗത്ത്

May 14, 2023 04:35 PM

ജനം കൈകോർത്തു; ബിജെപി മുക്തം സൗത്ത്

224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 137 കോൺഗ്രസ് ലീഡ് ചെയ്തത് ചരിത്രം...

Read More >>
ഗാർഹിക പീഡനം; വേണം സാമൂഹിക കൂട്ടായ്മ

Mar 1, 2023 08:39 PM

ഗാർഹിക പീഡനം; വേണം സാമൂഹിക കൂട്ടായ്മ

രാഷ്ട്രീയ സാമൂഹിക പ്രവർത്തക എന്നുള്ള നിലയിൽ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദിച്ച ഒരു ധീര വനിത കൂടിയാണ് ഇവർ....

Read More >>
മരണം കുറിക്കപ്പെടുന്ന മാതൃഭാഷകൾ; ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനം

Feb 21, 2023 12:04 AM

മരണം കുറിക്കപ്പെടുന്ന മാതൃഭാഷകൾ; ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനം

ആശയവിനിമയത്തിന് മനുഷ്യൻ സ്വായത്തമാക്കിയ അത്ഭുത സിദ്ധിയാണ് ഭാഷ. മനുഷ്യകുലത്തിന്റെ സകല വികാസത്തിനും നിദാനമായത് ഭാഷയാണ്. വികസനത്തിന്...

Read More >>
ലോകം അപകടങ്ങളുടെ നടുവിലോ...? ലോക അപകട റിപ്പോർട്ട് 2023 വേൾഡ് റിസ്ക് റിപ്പോർട്ട് പുറത്തുവന്നു

Feb 14, 2023 12:02 AM

ലോകം അപകടങ്ങളുടെ നടുവിലോ...? ലോക അപകട റിപ്പോർട്ട് 2023 വേൾഡ് റിസ്ക് റിപ്പോർട്ട് പുറത്തുവന്നു

പ്രകൃതി ദുരന്തങ്ങളും അതിതീവ്രമായ കാലാവസ്ഥയും ലോകം നേരിടാൻ പോകുന്ന വലിയ പ്രശ്നങ്ങളാണെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു ,മനുഷ്യരാശിയുടെ...

Read More >>
നിസ്സാരമല്ല ജീവിതം; വഴിപിരിയുമ്പോൾ വഴിയാധാരമാകുന്നത് പാവം കുട്ടിൾ

Feb 6, 2023 10:07 PM

നിസ്സാരമല്ല ജീവിതം; വഴിപിരിയുമ്പോൾ വഴിയാധാരമാകുന്നത് പാവം കുട്ടിൾ

വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനം വർദ്ധിക്കുന്ന പ്രദേശങ്ങളായി മാറുകയാണോ നമ്മുടെ നാട്ടിൻപുറങ്ങൾ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ...

Read More >>
Top Stories