'വിശ്വസിക്കാൻ കൊള്ളില്ല'; വാട്ട്‌സ്ആപ്പിനെ വിമർശിച്ച് ഇലോൺ മസ്‌ക്

'വിശ്വസിക്കാൻ കൊള്ളില്ല'; വാട്ട്‌സ്ആപ്പിനെ വിമർശിച്ച് ഇലോൺ മസ്‌ക്
May 10, 2023 05:10 PM | By Nourin Minara KM

സാൻഫ്രാൻസിസ്കോ: വാട്ട്‌സ്ആപ്പിനെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ ആരാധകനല്ല ഇലോൺ മസ്ക് എന്നത് രഹസ്യമല്ല. മാത്രമല്ല മുമ്പ് വാട്ട്‌സ്ആപ്പിന്റെ എതിരാളിയായ മെസ്സേജിങ് ആപ്ലിക്കേഷനായ സിഗ്നലിനെ ട്വിറ്റർ മേധാവി പരസ്യമായി അംഗീകരിച്ചിട്ടുണ്ട്.

അതിനാൽ മസ്‌ക് വാട്ട്‌സ്ആപ്പിനെ പരിഹസിക്കുകയും അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നതിൽ അതിശയമില്ല. വാട്സ്ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായായി ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തിരുന്നു.

"ഞാൻ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് ഉണർന്നത് മുതലും വാട്ട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നു, എന്താണ് സംഭവിക്കുന്നത്? ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തു ഇതിന് മറുപടിയായി "വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ല" എന്ന് ഇലോൺ മസ്‌ക് പറഞ്ഞു. സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റഫോമായ ട്വിറ്റർ എൻക്രിപ്റ്റ് ചെയ്ത നേരിട്ടുള്ള സന്ദേശങ്ങൾ അയക്കാനുള്ള അനുവാദം ഉടൻ നൽകുമെന്നും ട്വിറ്റർ സിഇഒ അറിയിച്ചു. ട്വിറ്റർ ഉടൻ തന്നെ വോയ്‌സ്, വീഡിയോ ചാറ്റ് ഓപ്‌ഷനുകൾ പുറത്തിറക്കുമെന്ന് മാസ്ക് പറഞ്ഞു.

"ഈ പ്ലാറ്റ്‌ഫോമിലെ ആർക്കും നിങ്ങളുടെ ഹാൻഡിൽ നിന്ന് വോയ്‌സ് ചാറ്റും വീഡിയോ ചാറ്റും ഉടൻ ലഭ്യമാകും, അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനാകും," മസ്‌ക് ട്വീറ്റ് ചെയ്തു. മെറ്റയുടെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, എന്നിവ ഉൾപ്പെടുന്ന അതേ ലിസ്റ്റിൽ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിനെ കൊണ്ടുവരും എന്ന് മാസ്ക് പറഞ്ഞു. അതേസമയം, വർഷങ്ങളായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ആർക്കൈവ് ചെയ്യുകയും ചെയ്യുമെന്ന് മസ്ക് വ്യക്തമാക്കി.

Elon Musk criticizes WhatsApp

Next TV

Related Stories
#Chandrayaan3 | 'ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റ്' ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

Sep 29, 2023 01:29 PM

#Chandrayaan3 | 'ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റ്' ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍...

Read More >>
#WhatsApp |  ഇനി ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ്

Sep 26, 2023 06:03 PM

#WhatsApp | ഇനി ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല; പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനായി വാട്ട്സ്ആപ്പ്

ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും അപ്‌ഗ്രേഡ് ചെയ്യാൻ ഓർമ്മപ്പെടുത്തുമെന്നും...

Read More >>
#googlepay  | ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

Sep 26, 2023 02:41 PM

#googlepay | ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

മൊബൈൽ വഴി ഗൂഗിൾ പേയിൽ തന്നെ എളുപ്പത്തിൽ തന്നെ വായ്പ അപേക്ഷ പൂർത്തിയാക്കാം....

Read More >>
#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

Sep 24, 2023 11:29 PM

#NASA | ഒസിരിസ് റെക്‌സ് തിരിച്ചെത്തി; നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് മനസിലാക്കാനുള്‍പ്പെടെ പുതിയ വിവരങ്ങള്‍ സഹായിച്ചേക്കമെന്നാണ്...

Read More >>
#tech | പുതിയ കാറിലെ മണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് ശ്രദ്ധിക്കുക

Sep 24, 2023 04:32 PM

#tech | പുതിയ കാറിലെ മണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് ശ്രദ്ധിക്കുക

മണമുള്ള കാറുകളിൽ ലോംഗ് ഡ്രൈവ് ചെയ്യുന്നത് ക്യാൻസറിന് കാരണമാകുമെന്ന്...

Read More >>
#iphone15 | ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തും

Sep 22, 2023 04:46 PM

#iphone15 | ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പനയ്‌ക്കെത്തും

എന്നാൽ മക്കാവു, മലേഷ്യ, തുർക്കി, വിയറ്റ്നാം, തുടങ്ങിയ 17ലധികം രാജ്യങ്ങളിൽ ഉള്ളവർക്ക് ഫോൺ സ്വന്തമാക്കാൻ സെപ്റ്റംബർ 29 വരെ കുറച്ച് ക്ഷമ...

Read More >>
Top Stories