റൂട്ട് പ്രഖ്യാപിച്ചു; ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റൂട്ട് പ്രഖ്യാപിച്ചു; ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Apr 27, 2023 02:16 PM | By Vyshnavy Rajan

കൊച്ചി: മെയ് ഒന്നിന് നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാരത്തണ്‍ റൂട്ട്, മെഡല്‍, ടീ ഷര്‍ട്ട് എന്നിവ അനാവരണം ചെയ്തു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുക.

മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും. എം ജി റോഡ് വഴി തേവര ജംഗ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം ജംഗ്ഷനില്‍ നിന്നും ചാത്യാത് വാക്ക് വേ വഴി തിരിഞ്ഞ് ഗോശ്രീ പാലം കയറി കണ്ടയിനര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കണ്ടയിനര്‍ റോഡ് വഴി മറൈന്‍ ഡ്രൈവ്, ഫോര്‍ഷേര്‍ റോഡ്, ഹോസ്പിറ്റല്‍ റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിക്കും. മാരത്തണ്‍ റൂട്ടിന് വേള്‍ഡ് അത്‌ലെറ്റിക്‌സിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.

ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും ആരംഭിക്കും. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ മെഡലുകളും, ടീ ഷര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. നെറ്റിപ്പട്ടം മാതൃകയിലാണ് ഫിനിഷേഴ്‌സ് മെഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമെന്നോണം കേരളത്തിന്റെ മൂല്യങ്ങളുമായി ഇഴചേര്‍ന്ന ആശയങ്ങളുടെ പ്രതിഫലനമാണ് മെഡല്‍. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച അത്ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ദേശീയ ഇവന്റായി മാറുമെന്ന് റേസ് ഡയറക്ടര്‍ ശബരി നായര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധ നേടുമെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ ഹെഡുമായ മോഹനദാസ് ടി.എസ് പറഞ്ഞു. സിഎഫ്ഒ ഉള്‍പ്പെടെ ഫെഡറല്‍ ബാങ്കിലെ 500-ഓളം ജീവനക്കാര്‍ മാരത്തണില്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു.

മാരത്തണ്‍ സുരക്ഷിതമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ഹോള്‍ഡിംഗ് ഏരിയയില്‍ ബേസ് മെഡിക്കല്‍ ക്യാമ്പും മാരത്തണ്‍ റൂട്ടില്‍ ആറ് മെഡിക്കല്‍ സ്റ്റേഷനുകളും സജ്ജീകരിക്കുമെന്ന് ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടറും ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി മൂന്ന് ആംബുലന്‍സുകളുടെ സേവനവും ഒരുക്കും. എല്ലാ വോളന്റിയര്‍മാര്‍ക്കും അടിയന്തര പരിചരണങ്ങളിലും സിപിആര്‍ പോലുള്ള പ്രക്രിയകളിലും പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. ജോണ്‍സണ്‍ അറിയിച്ചു.

ഗ്രീന്‍ ബയോ പ്രൊഡക്ട്സിനെ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ഗ്രീന്‍ പാര്‍ട്ണറായി പ്രഖ്യാപിച്ചു. മാരത്തണ്‍ ബാക്കി വെക്കുന്ന എല്ലാ മാലിന്യങ്ങളും ഗ്രീന്‍ ബയോ പ്രൊഡക്ട്‌സിന്റെ സര്‍ക്കാര്‍ അംഗീകൃത സിപിസിബി സര്‍ട്ടിഫൈഡ് കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗില്‍ ആയിരിക്കും ശേഖരിക്കുക.

കൂടാതെ പ്ലാസ്റ്റിക് ഇതര കംപോസ്റ്റബിള്‍ ഉത്പന്നങ്ങള്‍ പരിചയപെടുത്തുന്നതിനായി മാരത്തണില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഗ്രീന്‍ ബയോ പ്രോഡക്ട്‌സിന്റെ 180 ദിവസം കൊണ്ട് ജൈവ സംസ്‌കരണം സാധ്യമാക്കുന്ന കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗ്രീന്‍ ബയോ പ്രൊഡക്ട്സിന്റെ ഡോ. സിനി പ്രദീപ് അറിയിച്ചു.

മാരത്തണിന്റെ സ്‌പോര്‍ട്ടി ഫാഷന്‍ പങ്കാളിയായ ഡിബോംഗോ ബ്രാന്‍ഡ് ഉടമയായ വികെസി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് എജിഎം ബ്ലെസ്സന്‍ ജോസഫ്, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ അനീഷ് കെ. പോള്‍, ബൈജു പോള്‍, സ്‌പോര്‍ട്‌സ്‌പ്രോ ഡയറക്ടര്‍ എം.ആര്‍.കെ. ജയറാം, ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

declared the route; Federal Bank Kochi Marathon preparations are complete

Next TV

Related Stories
കൊച്ചിയില്‍ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയുടെ വിതരണം ആരംഭിച്ചു

May 16, 2023 10:53 PM

കൊച്ചിയില്‍ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയുടെ വിതരണം ആരംഭിച്ചു

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്ധനത്തിലും അറ്റകുറ്റപ്പണിയ്ക്കുമായി പണം ചിലവഴിക്കേണ്ടാത്തതിനാല്‍ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയിലൂടെ...

Read More >>
ബോചെ 30 ലക്ഷം രൂപ വിതരണം ചെയ്തു

May 15, 2023 04:45 PM

ബോചെ 30 ലക്ഷം രൂപ വിതരണം ചെയ്തു

ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു പുറമെയാണ് 30 ലക്ഷം രൂപ...

Read More >>
കുറ്റ്യാടിയുടെ ഹൃദയം കവരാൻ ലുലു സാരീസ്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും

Apr 16, 2023 08:55 AM

കുറ്റ്യാടിയുടെ ഹൃദയം കവരാൻ ലുലു സാരീസ്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും

നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി ലുലു സാരീസ് ആരംഭിക്കുന്നത്...

Read More >>
ഉദ്ഘാടനം നാളെ; കുറ്റ്യാടിയുടെ ഹൃദയം കവരാൻ ലുലു സാരീസ് എത്തുന്നു

Apr 15, 2023 04:40 PM

ഉദ്ഘാടനം നാളെ; കുറ്റ്യാടിയുടെ ഹൃദയം കവരാൻ ലുലു സാരീസ് എത്തുന്നു

നാളീകേരത്തിന് പേര് കേട്ട നാട്ടിൽ വസ്ത്ര വൈവിധ്യങ്ങൾക്ക് പുകൾപെറ്റവരെത്തുന്നു, തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്താക്കളുടെ മനം കവർന്ന ലുലു സാരീസ്...

Read More >>
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

Feb 23, 2023 03:01 PM

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ ഗരാഷ് മീ ഐഒസിയുടെ...

Read More >>
അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

Feb 21, 2023 11:50 PM

അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

ബാങ്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് എസ്ബിഐ ഉപഭോക്താക്കൾക്ക് വിവിധ സൗകര്യങ്ങൾ...

Read More >>
Top Stories