അട്ടപ്പാടി : അട്ടപ്പാടി മധുകൊലക്കേസിൽ വിധി ഇന്ന്. സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. നോക്കാം മധുകൊലക്കേസിലെ നാൾവഴികൾ

നാൾവഴികൾ
2018 ഫെബ്രുവരി 22- ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ടു.
2018 മെയ് 22 -1600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
2018 മെയ് 31- 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകി
2022 ഫെബ്രുവരി 16- സ്പെഷ്യൽ പ്രോസിക്യൂട്ടറായി സി.രാജേന്ദ്രനെ നിയമിച്ചു.
2022 മാർച്ച് 17- കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
2022 ഏപ്രിൽ 2- സാക്ഷി വിസ്താരം തുടങ്ങി. ഇൻക്വസ്റ്റ് സാക്ഷി വെള്ളിങ്കിരിയെ വിസ്തരിച്ചു.
2022 ജൂൺ 8- പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി
2022 ജൂൺ 9- പതിനൊന്നാം സാക്ഷി ചന്ദ്രൻ കൂറുമാറി, (ചന്ദ്രൻ മധുവിന്റെ ബന്ധുവാണ്)
2022 ജൂൺ 10- മധുകേസ് വിചാരണ നിർത്തിവയ്ക്കണം എന്ന് കുടുംബം. മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകി. ഹർജി തള്ളി (സർക്കാർ നിയോഗിച്ച അഭിഭാഷകനെ മാറ്റാൻ സർക്കാറിനെ സമീപിക്കൂ എന്ന് വിചാരണക്കോടതി )
2022 ജൂൺ 14- സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റണമെന്ന് കാട്ടി, അമ്മ മല്ലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകി.
2022 ജൂൺ 17- വിചാരണ ഹൈക്കോടതി ജൂൺ 28വരെ സ്റ്റേ ചെയ്തു.
2022 ജൂൺ 24- സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രൻ രാജിവച്ചു.
2022 ജൂൺ 25- രാജേഷ് എം.മേനോൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, നേരത്തെ കേസിൽ അഡീ.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
2022 ജൂലൈ 16- സാക്ഷി സംരക്ഷണം നിയമം നടപ്പിലാക്കി( സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റി ഉത്തരവ് )
2022 ജൂലൈ 18-സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ഹാജരായി, മധുകേസ് വിചാരണ വീണ്ടും തുടങ്ങി. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ മൊഴിമാറ്റി. (വനംവകുപ്പ് വാച്ചറാണ് അനിൽകുമാർ). കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ചോദിച്ചെന്ന് മധുവിൻ്റെ കുടുംബം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
2022 ജൂലൈ 20- പതിനാലാം സാക്ഷി ആനന്ദൻ കൂറുമാറി. (പൊലീസ് നിർബന്ധിച്ചിട്ടാണ് ആദ്യം മൊഴി നൽകിയത് എന്ന് തിരുത്തി ) കൂറുമാറിയ വനംവകുപ്പ് വാച്ചർ അനിൽകുമാറിനെ പിരിച്ചുവിട്ടു.നടപടി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം. പതിനെട്ട് വർഷമായി പെട്ടിക്കല്ലിലെ തേക്ക് പ്ലാൻറേഷനിലെ ജീവക്കാരനായിരുന്നു.
2022 ജൂലൈ 21- പതിനഞ്ചാം സാക്ഷി മെഹറുന്നീസയും കൂറുമാറി. ( രഹസ്യമൊഴി നൽകിയത് പൊലീസ് നിർബന്ധപ്രകാരം ആണെന്നും മെഹറുന്നീസ കോടതിയിൽ മൊഴിമാറ്റി. )
2022 ജൂലൈ 22- പതിനാറാം സാക്ഷി അബ്ദുറസാക്ക് മൊഴിമാറ്റി.
2022 ജൂലൈ 23- പതിനേഴാം സാക്ഷി ജോളിയും രഹസ്യമൊഴി തിരുത്തി, കൂറുമാറി. 10 മുതൽ 17 വരെ ഉള്ള സാക്ഷികൾ ആണ് രഹസ്യ മൊഴി നൽകിയത്. ഇതിൽ ഏഴ് പേര് 164 തിരുത്തി. പതിമൂന്നാം സാക്ഷി സുരേഷ് മാത്രം ആണ് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയത്.
2022 ജൂലൈ 29- പതിനെട്ടാം സാക്ഷി കാളി മൂപ്പൻ മൊഴിമാറ്റി.
2022 ജൂലൈ 30-പത്തൊമ്പതാം സാക്ഷി കക്കി കൂറ് മാറി.
2022 ഓഗസ്റ്റ് 1 - ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതൽ കൂറുമാറി. പ്രതികൾ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടു എന്ന് പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി.
2022 ഓഗസ്റ്റ് 3 - ഇരുപത്തി ഒന്നാം സാക്ഷി വീരൻ കൂറുമാറി. വിസ്താരത്തിന് സമൻസ് അയച്ചിട്ടും 22ആം സാക്ഷി മുരുകൻ ഹാജരായില്ല കോടതി വാറൻഡ് പുറപ്പെടുവിച്ചു. ദിനേനെ 5 സാക്ഷികളെ വിസ്തരിക്കാൻ തീരുമാനം.
2022 ഓഗസ്റ്റ് 4- തുടർ കൂറുമാറ്റങ്ങൾക്കിടെ പ്രോസിക്യൂഷന് ആശ്വാസം. 23ആം സാക്ഷി ഗോകുൽ അനുകൂല മൊഴി നൽകി. രണ്ട് സാക്ഷികൾ കൂറുമാറി. ഇരുപത്തിരണ്ടാംസാക്ഷി മുരുകൻ, ഇരുപത്തി നാലാം സാക്ഷി മരുതൻ എന്നിവരാണ് മൊഴിമാറ്റിയത്..
2022 ഓഗസ്റ്റ് 8-പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹർജി . സാക്ഷികളെ സ്വാധീനിക്കരുത് എന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ
2022 ഓഗസ്റ്റ് 10- പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 16 ലേക്ക് മാറ്റി. അതിനു ശേഷം സാക്ഷികളെ വിസ്തരിക്കാം എന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചു. മധുവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഷിഫാൻ അറസ്റ്റിൽ . അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഷിഫാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്രത്തിൽ നിന്ന് രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപയും പിടിച്ചെടുത്തു.
2022 ഓഗസ്റ്റ് 18-പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിൻ്റെ അമ്മ മല്ലി
2022 ഓഗസ്റ്റ് 20- പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. മരക്കാർ ഷംസുദ്ധീൻ അനീഷ് രാധാകൃഷ്ണൻ അബൂബക്കർ സിദ്ധീഖ് നജീബ് ജൈജുമോൻ അബ്ദുൽ കരീം സജീവ് ബിജു മുനീർ
2022 ഓഗസ്റ്റ് 24 - പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു.
2022 സെപ്തംബർ 2-മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ അബ്ബാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി
2022 സെപ്തംബർ 13-ഇരുപത്തിയേഴാം സാക്ഷി സൈതലവി കൂറുമാറി
2022 സെപ്തംബർ 14-ഇരുപത്തി ഒമ്പതാം സാക്ഷി സുനിൽകുമാർ കൂറുമാറി. സുനിൽ ഉൾപ്പെടുന്ന വിഡിയോ പ്രദർശിപ്പിച്ചപ്പോൾ, ഒന്നും കാണുന്നില്ലെന്ന് സുനിൽ പറഞ്ഞു. സുനിലിൻ്റെ കാഴ്ചശക്തി പരിശോധിപ്പിക്കാൻ വിചാരണക്കോടതി നിർദേശം. മുപ്പത്തി ഒന്നാം സാക്ഷി ദീപുവും കോടതിയിൽ മൊഴിമാറ്റി.
2022 സെപ്തംബർ 15- സുനിലിൻ്റെ കാഴ്ചാ ശക്തിക്ക് പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് .കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിച്ചു. വിഡിയോയിൽ ഉള്ളത് തന്നെ പോലോത്ത ഒരാളെന്ന് തിരുത്തി പറഞ്ഞു. നാലുപേർ കൂറുമാറി. മനാഫ്, രഞ്ജിത്, മണികണ്ഠൻ, അനൂപ്
2022 സെപ്തംബർ 19- പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ദൃക്സാക്ഷി വിസ്താരം പൂർത്തിയാകുംവരെ ജാമ്യം നൽകില്ല.
2022 ഒക്ടോബർ 15-കൂറ് മാറിയ 18,19 സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ. പതിനെട്ടാം സാക്ഷി കാളി മൂപ്പനേയും പത്തൊമ്പതാം സാക്ഷി കക്കിയേയും വിസ്തരിക്കാൻ അനുമതി.
2022 ഒക്ടോബർ 18-മധുവിൻ്റേത് കസ്റ്റഡി മരണമാണോ എന്ന് അന്വേഷിച്ച മജിസ്റ്റീരിയിൽ റിപ്പോർട്ടുകൾ വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂഷൻ.
2022 ഒക്ടോബർ 20-കൂറ്മാറിയ പത്തൊമ്പതാം സാക്ഷി കക്കി പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി.കൂറ് മാറിയത് പ്രതികളെ പേടിച്ചിട്ട് ആണെന്ന് കക്കി.കുറ്റബോധം മാറിക്കിട്ടിയെന്ന് കക്കി. 11 പ്രതികൾക്കും വിചാരണക്കോടതി ജാമ്യം നൽകി
2022 നംവബർ 3-രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകളും വിളിച്ചുവരുത്താൻ വിചാരണക്കോടി ഉത്തരവ്.
1. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രെറ്റ് ആയിരുന്നു എം രമേശൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്
2. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിൻ്റെ അന്വേഷണ റിപ്പോർട്ട് വീണ്ടും അപൂർവ നടപടി അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ മുൻ മജിസ്‌ട്രെറ്റിനെ വിളിച്ചു വരുത്തി വിസ്തരിക്കും.
2022 നവംർ 9-മുൻ മജിസ്ട്രേറ്റ് എം.രമേശിനെ മണ്ണാർക്കാട് കോടതി വിസ്തരിച്ചു.പൊലീസ് കസ്റ്റഡിയിലിരിക്കെ മധുവിന് യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് റിപ്പോർട്ട്.
2022 നംബർ 10-അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിൻ്റെ ക്രൂര മർദനം മൂലമെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധു മരിക്കാൻ കാരണമായ മറ്റ് സാഹചര്യങ്ങളില്ല. റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചു.
2023 ജനുവരി 12-പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി
2023 ജനുവരി 30-പ്രതിഭാഗം സാക്ഷികളുടെ വിസ്താരം തുടങ്ങി.
2023 ഫെബ്രുവരി 14-പ്രതിഭാഗത്തിൻ്റെയും സാക്ഷി വിസ്താരം പൂർത്തിയായി
2023 ഫെബ്രുവരി 21-കേസിൽ അന്തിമ വാദം തുടങ്ങി
2023 മാർച്ച് 10-അന്തിമ വാദം പൂർത്തിയായി കേസ് വിധി പറയാൻ എടുത്തു.
Judgment comes after five years; Let's see the daily routine of the Madhukola case
