തൃശൂർ : ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.

ബസ് കുഴിയിലേക്ക് പതിക്കുകയായിരുന്നു. 40 പേർക്ക് പരുക്കേറ്റു. ആകെ 47 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലില്ലി (63), റയോൺ (8) എന്നിവർ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Velankani Pilgrimage Bus Overturned Accident; Four dead, 40 injured
