അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചു; സഹപാഠികൾ തമ്മിലുള്ള അടിപിടിയിൽ 14 കാരന് ദാരുണാന്ത്യം

അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചു; സഹപാഠികൾ തമ്മിലുള്ള അടിപിടിയിൽ 14 കാരന് ദാരുണാന്ത്യം
Apr 1, 2023 03:29 PM | By Nourin Minara KM

ചെന്നൈ: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹപാഠികൾ തമ്മിലുള്ള വഴക്കും അടിപിടിയും കലാശിച്ചത് ഒരാളുടെ മരണത്തിൽ. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ചെന്നൈയിൽ നിന്ന് 140 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ അരണിയിലുള്ള ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിലാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് സംഭവം ഉണ്ടായത്.

ബി തമിഴ്‌ശെൽവൻ എന്ന പതിനാലുകാരനാണ് മരണപ്പെട്ടത്. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ തമിഴ്‌ശെൽവനും സഹപാഠികളിലൊരാളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി പരസ്പരമുള്ള അടിപിടിയിലേക്ക് പ്രശ്നങ്ങൾ നീങ്ങി. പരസ്പരമുള്ള ഏറ്റുമുട്ടലിനിടെ നെറ്റിയിൽ ക്ഷതമേറ്റ തംഴിശെൽവൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൊന്നേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

പെരിയപാളയം സ്വദേശിയാണ് മരണപ്പെട്ട തമിഴ്ശെൽവൻ. സഹപാഠികൾ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് തമിഴ്‌ശെൽവനെ നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് പരസ്പരം അടിയുണ്ടാവാനുള്ള കാരണം. സംഭവത്തെ തുടർന്ന് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്ശെൽവന്റെ കുടുംബാംഗങ്ങൾ പൊന്നേരി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെ തിരുവള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മനുപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കൗമാരക്കാരനെ ചെങ്കൽപട്ടിലെ സർക്കാർ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണേഷ് കുമാറും സ്‌കൂളിലെത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് ത്രിച്ചിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 15 വയസുകാരനാണ് തലയ്ക്ക് പരിക്കേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ട് സഹപാഠികളാണ് അറസ്റ്റിലായത്.

A 14-year-old boy met a tragic end in a fight between his classmates

Next TV

Related Stories
#murder |  ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

May 17, 2024 04:11 PM

#murder | ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം...

Read More >>
#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

May 17, 2024 09:56 AM

#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ...

Read More >>
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
Top Stories