വടകര : വടകരയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. വിലങ്ങാട് ചിറ്റാരിയിലെ എകരം പറമ്പത്ത് വിനോദൻ (52) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മേമുണ്ടയിൽ എം.വി.ഐക്കൊപ്പം റോഡ് ടെസ്റ്റ് കഴിഞ്ഞ് വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ പ്രഥമ ശുശ്രൂഷ നൽകി വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: സുമ. സഹോദരങ്ങൾ: ബിജു, ബിനീഷ്, അനീഷ്, സറീന.
A middle-aged man collapsed and died during the driving license test in Vadakara
