വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം :മലബാർ നവോത്ഥാനനായക ച്ഛയാചിത്ര ജാഥക്ക് തുടക്കമായി

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം :മലബാർ നവോത്ഥാനനായക ച്ഛയാചിത്ര ജാഥക്ക് തുടക്കമായി
Mar 27, 2023 10:12 PM | By Vyshnavy Rajan

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം, മലബാർ നവോത്ഥാനനായക ച്ഛയാചിത്ര ജാഥക്ക് കോഴിക്കോട് ചാലപ്പുറം തളി ക്ഷേത്രപരിസര ത്ത് നിന്ന് തുടക്കമായി.

കോഴിക്കോട് നിന്നും വൈക്കത്തേക്ക് പുറപ്പെടുന്ന ജാഥയുടെ ക്യാപ്റ്റൻ കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി സിദ്ധിക്ക് എം ഏൽ എ ക്ക് ച്ചായാചിത്രം കൈമാറി മുൻ കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷനായി. സാംസ്കാരിക നായകരായ കല്പറ്റ നാരായണൻ മാസ്റ്റർ, വി ആർ സുധീഷ്, കെ പി സി സി ജനറൽ സെക്രട്ടറിമാരും ജാഥ അംഗങ്ങളുമായ അഡ്വ. സോണി സെബാസ്റ്റ്യൻ, കെ എ തുളസി, ആലിപ്പറ്റ ജമീല, കെ കെ എബ്രഹാം, അഡ്വ പി എം നിയാസ്,എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ എം അഭിജിത്, വിദ്യാ ബാലകൃഷ്ണൻ, എൻ സുബ്രഹ്മണ്യൻ, കെ സി അബു, കെ ബാല നാരായണൻ സംസാരിച്ചു.

ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജേഷ് കീഴരിയൂർ, ദിനേശ് പെരുമണ്ണ, രാജൻ മരുതേരി, അഡ്വ. എം രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

100th Anniversary of Vaikom Satyagraha: Malabar Revivalist Portrait Procession Begins

Next TV

Related Stories
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

May 13, 2025 01:00 PM

കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പേരാമ്പ്ര സ്വദേശിനിയെ മരിച്ച നിലയില്‍...

Read More >>
Top Stories










GCC News