കോട്ടയം: ചങ്ങനാശ്ശേരിയിൽ സ്ക്രൂഡ്രൈവറുപയോഗിച്ച് ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സന്തോഷ് കുമാർ എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിന് സമീപം വച്ച് കുറിച്ചി ഇത്തിത്താനം സ്വദേശിയെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂടാതെ കല്ല് ഉപയോഗിച്ച് നെഞ്ചിനിടിക്കുകയും ചെയ്തു.
കുറച്ചു ദിവസം മുന്‍പ് സന്തോഷ് കുമാറും ചെത്തിപ്പുഴയിലുള്ള സുഹൃത്തും തമ്മിൽ ഉണ്ടായ വഴക്ക് ഇയാൾ ഇടപെട്ട് പിന്തിരിപ്പിച്ച് വിട്ടിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സന്തോഷ് കുമാർ ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Attempt to stab householder to death with screwdriver; One person was arrested
