കോഴിക്കോട്: കോഴിക്കോട് എട്ടാം ക്ലാസ്സുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് ആത്മഹത്യ ശ്രമത്തിലേക് നയിച്ചതെന്ന് കുട്ടി മൊഴിനൽകി.

എട്ടുമാസമായി ലഹരി ഉപയോഗിക്കുന്നു എന്നും,ലഹരി നൽകിയത് സുഹൃത്തുക്കൾ ആണെന്നും കുട്ടി മൊഴിയിൽ പറഞ്ഞു. സ്കൂളിന് പുറത്ത് നിന്നും ലഹരി എത്തിച്ചിരുന്നു. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
Kozhikode 8th class girl tried to commit suicide.
