കോഴിക്കോട് : പുതിയങ്ങാടി അയ്യൻസ് വേൾഡ് ഉടമ പൊന്നം പറമ്പത്ത് ഉദയ ശങ്കർ (62) (അയ്യൻസ് ഉദയൻ ) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9.40 ഓടെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്.

ഒരാഴ്ചയായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മേത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലമായി അയ്യൻസ് പടക്ക വിപണിയിൽ സജീവ സാന്നിധ്യം.
ഹാർമണി വായിക്കുന്ന ഉദയൻ സംഗീത ലോകത്തും നിറ സാന്നിദ്ധ്യമാണ്. ഭാര്യ പ്രജിത ഉദയൻ , മക്കൾ - അമിത് ശങ്കർ ,ശങ്കർ ഉദാസ് . മൃതദേഹം വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
ayyans udayan passed away
