വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും
Mar 21, 2023 02:29 PM | By Vyshnavy Rajan

എറണാകുളം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്.

കേസിൽ ഇഡി പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻറ് ബാങ്ക് സ്വന്തമാക്കിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇഡി നീക്കം.

ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി.

വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

Enforcement Directorate investigation against controversial businessman Faris Abubakar

Next TV

Related Stories
നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Jun 3, 2023 07:53 AM

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ്...

Read More >>
വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

Jun 3, 2023 07:01 AM

വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന്...

Read More >>
ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

Jun 3, 2023 06:34 AM

ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

നാലു പേര്‍ ഇന്നലെ നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ്...

Read More >>
കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

Jun 2, 2023 11:47 PM

കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ്...

Read More >>
കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

Jun 2, 2023 11:36 PM

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും...

Read More >>
Top Stories