കൊച്ചി : ആലുവയിൽ രണ്ടിടങ്ങളിൽ നിന്നായി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ആലുവ പുഴയിൽ ഹരിത കടവിലാണ് 55 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലുവ മൈട്രോക്ക് സമീപം രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Unidentified bodies found in Aluva
