'പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാൻ കഴിയില്ല, ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും'; വിഡി സതീശൻ

'പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാൻ കഴിയില്ല, ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും'; വിഡി സതീശൻ
Mar 19, 2023 07:20 PM | By Nourin Minara KM

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ചനിലപാടിൽ പ്രതിപക്ഷം. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നതെങ്കിലും പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തര പ്രമേയ ചർച്ചയെന്നിരിക്കെ അത് നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. അതിന് തങ്ങൾ മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കുന്നതിന്റെ സൂചനകളുണ്ട്.

പക്ഷേ ഉറപ്പ് ലഭിക്കും സമരം തുടരും. സഭ നടക്കണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. പക്ഷേ അതിന് പൂച്ചക്കുട്ടികളായി ഇരിക്കാൻ സാധിക്കില്ലെന്നും അവകാശങ്ങളിൽ വിട്ട് വിട്ടുവീഴ്ചക്കില്ലെന്നും സതീശൻ പറഞ്ഞു. നാളെ രാവിലെ എട്ടിന് യുഡിഎഫ് യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും സതീശൻ വ്യക്തമാക്കി. റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ മയപ്പെടുത്തിയാണ് സതീശന്റെ പ്രതികരണം.

ബിഷപ്പിന്റേത് വൈകാരിക പ്രസ്താവനയാണെന്നും റബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായതാണ് പ്രസ്താവനയാണെന്നും സതീശൻ പറഞ്ഞു. സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് മേൽ ആക്രമണം നടത്തുകയാണ്. സ്റ്റാൻ സ്വാമിയെ ജയിലിൽ അടച്ച് കൊന്നവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

VD Satheesan said that the strike will continue until the demands are accepted

Next TV

Related Stories
#goldrate |  പത്ത് ദിവസങ്ങൾക്ക് ശേഷം  സ്വർണവില ഉയർന്നു, ഇന്നത്തെ വിപണി വില 50,600 രൂപ

Jul 27, 2024 11:36 AM

#goldrate | പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു, ഇന്നത്തെ വിപണി വില 50,600 രൂപ

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ്...

Read More >>
#fraudcase | അച്ഛന് 40ലക്ഷം,ഭർത്താവിന് 25ലക്ഷം; ധന്യയുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ്, കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

Jul 27, 2024 11:31 AM

#fraudcase | അച്ഛന് 40ലക്ഷം,ഭർത്താവിന് 25ലക്ഷം; ധന്യയുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ്, കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുഖ്യ പ്രതി ധന്യ മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാവും കേസ്...

Read More >>
#dogattack | വടകരയിൽ നായയുടെ പരാക്രമം; സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു

Jul 27, 2024 11:19 AM

#dogattack | വടകരയിൽ നായയുടെ പരാക്രമം; സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു

വെള്ളിയാഴ്ച സ്കൂ‌ൾ വിട്ടു വരുന്ന വഴിയിൽ സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം. ഇതിനടുത്തുള്ള വീട്ടിൽ വളർത്തുന്ന നായയാണ്...

Read More >>
#stalefish |  പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

Jul 27, 2024 10:44 AM

#stalefish | പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

ഇ​തു​വ​രെ പ​ത്തൊ​മ്പ​തോ​ളം സ​ർ​ക്കി​ളു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ...

Read More >>
#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

Jul 27, 2024 10:27 AM

#fishprice | കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ...

Read More >>
#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

Jul 27, 2024 10:21 AM

#honeytrap | ‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങി പൊലീസുകാരും, ഒടുവിൽ പിടിയിൽ

കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ...

Read More >>
Top Stories