തൃശൂർ : കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ തൃശൂർ ചെമ്പൂത്രയിൽ വെച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ചന്ദ്രമോഹനും കാർ ഓടിച്ചിരുന്ന ശരത്തിനും സാരമായി പരുക്കേറ്റു.

പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നിൽ പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
The car in which former MLA TV Chandramohan was traveling met with an accident
