കോഴിക്കോട്: ഡി.സി.സി. പുനഃസംഘടനയിൽ സമവായ നീക്കത്തിന്റെ ഭാഗമായി മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഇന്ന് ചർച്ച നടത്തും.

ഇന്നലെ ഡി.സി.സി. ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കെ.പി.സി.സി.ക്ക് കൈമാറാൻ ജില്ലാതല പുനഃസംഘടനാസമിതി തീരുമാനിച്ചിരുന്നെങ്കിലും സമവായശ്രമം തെളിഞ്ഞതോടെ നീട്ടിവയ്ക്കുകയായിരുന്നു.ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിയ മുല്ലപ്പള്ളിയുമായി കെ. പ്രവീൺ കുമാർ ആദ്യഘട്ട ചർച്ച നടത്തിയിരുന്നു.
പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരത്തെ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച എം.കെ. രാഘവൻ എം.പി.യെയും നേതാക്കൾ അടുത്ത ദിവസം കാണും. 35 ഭാരവാഹികളുടെ സ്ഥാനത്തേക്ക് 46 പേരുടെയും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 63 ആളുകളുടെയും പേരുകളാണ് പട്ടികയിലുള്ളത്.
Kozhikode DCC President will hold a discussion with Mullapally Ramachandran today
