ഒടുവിൽ ടിക്‌ടോക് നിരോധിക്കാനൊരുങ്ങി കാനഡയും

ഒടുവിൽ ടിക്‌ടോക് നിരോധിക്കാനൊരുങ്ങി കാനഡയും
Mar 3, 2023 12:07 AM | By Vyshnavy Rajan

സ്വകാര്യതയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാണിച്ച് ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്പ് ടിക്ടോക് നിരോധിച്ചതായി കാനഡ. അസ്വീകാര്യമായ രീതിയിൽ അപകടസാധ്യതകൾ ഈ ആപ്പ് അവതരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പ് നിരോധിക്കുന്നതെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.

ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ആക്‌സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയും ഉള്ളതിനാലാണ് ആപ്പ് നിരോധിച്ചത്. കനേഡിയൻ ഗവൺമെന്റ് പൗരന്മാർക്ക് ഓൺലൈൻ സുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടിക് ടോക്ക് നിരോധിക്കുന്നത്.

കാനഡക്കാർക്ക് ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ഗവൺമെന്റ് സ്വീകരിക്കുന്ന നിരവധി നടപടികളിൽ ആദ്യത്തേതാണ് ഈ നിരോധനം.

“ഇതൊരു ആദ്യപടിയായിരിക്കാം. പക്ഷെ ഇപ്പോൾ ഞങ്ങൾ സ്വീകരിക്കേണ്ട ഒരേയൊരു നടപടിയായിരിക്കാം ഇത്,” എന്നാണ് ടിക് ടോക്കിനെതിരായ നടപടിയെ കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. നിരോധനം ഉടനടി പ്രാബല്യത്തിൽ വരും. ഭാവിയിൽ കനേഡിയൻ സർക്കാർ ജീവനക്കാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികൾ ഫോൺ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളിലേക്കും കൈകടത്തുന്നുണ്ടെന്ന് പൊതുഭരണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രഷറി ബോർഡ് വ്യക്തമാക്കി.

സർക്കാർ വിവരങ്ങൾ അപഹരിക്കപ്പെട്ടതിന് ബോർഡിന് തെളിവില്ലെങ്കിലും, ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകൾ വ്യക്തമാണ്. ഈ നിരോധനം ബിസിനസുകളെയും വ്യക്തികളെയും അവരുടെ സ്വന്തം ഡാറ്റ സുരക്ഷയെക്കുറിച്ച് ചിന്തിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

Finally, Canada is about to ban TikTok

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories