നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി

നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി
Feb 4, 2023 08:23 PM | By Susmitha Surendran

ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തെ മലവിസർജ്ജനം നിയന്ത്രിക്കാനും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും.

നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും.

നെല്ലിക്കയിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം ബാക്ടീരിയയെ ചെറുക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് പിങ്ക് ഐ മറ്റ് അണുബാധകളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.

നെല്ലിക്ക കൊണ്ട് വിവിധ രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം തയ്യാറാക്കിയാലോ..?

വേണ്ട ചേരുവകൾ :-

നെല്ലിക്ക പത്തെണ്ണം

ഉലുവ അര ടീസ്പൂൺ

കടുക് അര ടീസ്പൂൺ

കായം ഒരു പീസ്

നല്ലെണ്ണ രണ്ട് ടീസ്പൂൺ

മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ

മുളകുപൊടി മൂന്ന് ടീസ്പൂൺ

പുളി നെല്ലിക്ക വലുപ്പത്തിൽ

ശർക്കര ഒരെണ്ണം ഉപ്പ് പാകത്തിന്

തയ്യാറാക്കേണ്ട വിധം:-

നെല്ലിക്ക കഴുകി വൃത്തിയാക്കി വയ്ക്കുക.വെള്ളമെല്ലാം വാർന്നതിനുശേഷം അത് പീൽ ചെയ്തെടുക്കുക.ഒരു ചീനച്ചട്ടിയിൽ കടുക്, ഉലുവ, ഒരു കുഞ്ഞു പീസ് കായം വറുത്ത് പൊടിക്കുക.

ചിനചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിലേക്ക് ചുവന്നു മുളകും പൊടിച്ചുവെച്ച മിക്സ് ചേർത്ത് നന്നായി ഒന്ന് ഇളക്കുക.

പീൽ ചെയ്തു വെച്ച നെല്ലിക്ക ചേർത്ത് എല്ലാ പൊടികളും മിക്സ് ആക്കുക.ഗ്യാസ് ഓൺ ചെയ്ത് അതിലേക്ക് ഉപ്പും കുറച്ചു മഞ്ഞപ്പൊടിയുംപുളി പിഴിഞ്ഞതും ചേർത്ത് സ്ലോ ഫയറിൽ ഒരു 10 മിനിറ്റ് വേവിക്കുക.സ്വാദിഷ്ടമായ നെല്ലിക്ക് തൊക്ക് ശരിയാക്കുവാൻ പൊടിച്ചു വെച്ച ശർക്കരയും ചേർക്കുക...

A special gooseberry curry; Recipe

Next TV

Related Stories
 വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

Mar 23, 2023 01:31 PM

വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. തണ്ണിമത്തൻ കൊണ്ടൊരു അടിപൊളി ഷേക്ക് തയ്യാറാക്കിയാലോ?...

Read More >>
രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

Mar 16, 2023 08:52 AM

രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

ഇന്ത്യന്‍ കോഫി ഹൗസ് ഒരു വികാരമാണ്. അവിടെ മാറാത്തതായി ഒരുപാട് വിഭവങ്ങളുണ്ട്. അത്തരത്തില്‍ ഒരു വിഭവം നമുക്ക് വീട്ടില്‍ ട്രൈ ചെയ്താലോ? ഇന്ത്യന്‍ കോഫി...

Read More >>
വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

Mar 7, 2023 01:43 PM

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ...

Read More >>
നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

Mar 3, 2023 03:47 PM

നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നാവിൽ വെള്ളമൂറും ചെമ്മീൻ തവ ഫ്രൈ തയ്യാറാക്കിയാല്ലോ?...

Read More >>
കാബേജ് പക്കോഡ ഇനി  എളുപ്പത്തിൽ തയ്യാറാക്കാം

Mar 2, 2023 04:26 PM

കാബേജ് പക്കോഡ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വീട്ടിൽ കാബേജ് ഇരിപ്പുണ്ടോ? എന്നാൽ ഇന്ന് കറുമുറെ തിന്നാൻ പക്കോഡ് ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ ഉണ്ടാക്കാം ഇനി...

Read More >>
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

Mar 1, 2023 01:58 PM

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

അതിലൊന്നാണ് ഓട്സ് പുട്ട്. വളരെ ഹെൽത്തിയും രുചികരവുമാണ് ഓട്സ്...

Read More >>
Top Stories