തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി.

രണ്ട് ദിവസം മുൻപാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർധിച്ച് വില 5270 ൽ എത്തിയിരുന്നു. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 5250-42000 ആയിരുന്നു അന്ന് വില.
2020 ൽഅന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.
Gold price increased in the state today
