തിരുവനന്തപുരത്ത് വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെക്കേസ്

തിരുവനന്തപുരത്ത് വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെക്കേസ്
Jan 25, 2023 07:33 PM | By Vyshnavy Rajan

തിരുവനന്തപുരം : വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെ തിരുവനന്തപുരത്ത് കേസ്. തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. ഗ്രാഫിൻ ഇന്റലിജന്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയിലാണ് കേസ്.

വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച കമ്പനിയാണിത്. ഗ്രാഫിൻ ഇന്റലിജറ്റൽ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോർട്ട് പൊലീസിന് പരാതി നൽകിയത്.

തകരപ്പറമ്പിലെ അപ്പോളോ ടയേർസിന് സമീപത്തെ മൊബൈൽ ഷോപ്പീ (MOBILE SHOPEE), ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈൽ സിറ്റി (Mobile City), നാലുമുക്കിലെ തിരുപ്പതി മൊബൈൽസ് (Thirupathi Mobiles), നാലുമുക്കിൽ തന്നെയുള്ള സെല്ലുലാർ വേൾഡ് (Cellular World) എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.

ഈ കടകളിൽ ആപ്പിൾ കമ്പനിയുടെ ഐ ഫോൺ അടക്കമുള്ള വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്. ഡെപ്യൂട്ടി കമ്മീഷണർക്ക് കമ്പനി നൽകിയ പരാതി ഫോർട് പൊലീസിന് കൈമാറുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 486ാം വകുപ്പും കോപ്പി റൈറ്റ് നിയമത്തിലെ 63 (A) വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോർട്ട് എസ്ഐ ജി ഷിജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Case filed against four shops in Thiruvananthapuram for selling fake iPhones

Next TV

Related Stories
#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം;  നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

Feb 21, 2024 05:33 PM

#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു....

Read More >>
#ksurendran | ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടി; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

Feb 21, 2024 05:28 PM

#ksurendran | ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടി; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത്...

Read More >>
#fire  | പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

Feb 21, 2024 05:04 PM

#fire | പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്....

Read More >>
#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

Feb 21, 2024 04:46 PM

#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നീങ്ങിയാണ് ബസ് നിന്നത്....

Read More >>
#LokSabhaelections |വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

Feb 21, 2024 04:38 PM

#LokSabhaelections |വടകരയിൽ കെകെ ശൈലജ, മലപ്പുറത്തും പൊന്നാനിയിലും സർപ്രൈസ്; കരുത്തരെ ഇറക്കി സിപിഎം, അന്തിമ സ്ഥാനാർത്ഥി പട്ടികയായി

സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്....

Read More >>
Top Stories