നയന സൂര്യന്റെ മരണം; കാണാതായ വസ്തുക്കൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

നയന സൂര്യന്റെ മരണം; കാണാതായ വസ്തുക്കൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തി
Jan 25, 2023 04:49 PM | By Vyshnavy Rajan

കൊല്ലം : യുവ സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി. മ്യൂസിയം പോലീസിൽ നിന്ന് ഇവ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചു.

മരണ സമയത്ത് മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ഉൾപ്പടെയുള്ള തുണികൾ കൈമാറി. മരണ സമയത്തു നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാതായത് വിവാദമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ബെഡ്ഷീറ്റ് ഉൾപ്പടെ കണ്ടെത്തിയത്.

ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മറ്റു തൊണ്ടിമുതലുകൾ കണ്ടെത്താൻ പരിശോധന തുടരുകയാണ്. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിൻ രാജേന്ദ്രന്റെ മകര മഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്.

നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.

Death of Nayana Surya The missing items were recovered from the museum police station

Next TV

Related Stories
#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം;  നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

Feb 21, 2024 05:33 PM

#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു....

Read More >>
#ksurendran | ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടി; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

Feb 21, 2024 05:28 PM

#ksurendran | ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടി; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത്...

Read More >>
#fire  | പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

Feb 21, 2024 05:04 PM

#fire | പത്തനംതിട്ടയിൽ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്....

Read More >>
#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

Feb 21, 2024 04:46 PM

#accident | കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നീങ്ങിയാണ് ബസ് നിന്നത്....

Read More >>
Top Stories