കോഴിക്കോട് : കെഎൽ എഫ് വേദിയിൽ ജി ആർ ഇന്ദുഗോപൻ, വിനോയ് തോമസ്, ഉണ്ണി ആർ എന്നിവരുടെ പുതിയ കാലരചനളിലെ പ്രത്യേക പ്രമേയമായ ആനകളെ കുറിച്ച് ചർച്ച നടന്നു.

അതിലേക്ക് വഴിവെച്ച സവിശേഷ കഥാ സാഹചര്യങ്ങളുടെ പശ്ചാത്തലം അന്വേഷിച്ചുള്ള ചർച്ചയിൽ ആനകൾ നമ്മുടെ സാഹിത്യത്തിലും ചരിത്രത്തിലും വലിയ സ്ഥാനം വഹിക്കുന്നുണ്ടെന്ന് എഴുത്തുകാർ അഭിപ്രായപ്പെട്ടു.
മലയാളിയുടെ സ്വാർത്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ആനകൾ എന്ന് ഇന്ദുഗോപൻ പറഞ്ഞു. ഇത്തരത്തിൽ ഒരു ആനയിലൂടെ മനുഷ്യന്റെ ചരിത്രം പറയാനാണ് ആ നോ എന്ന പുതിയ നോവലിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമച്ചി എന്ന തന്റെ കഥയിൽ ഇണ ചേരലിൽ ആനകൾ കാണിക്കുന്ന സൂക്ഷ്മതയും പ്രണയവും പകർത്താനാണ് ശ്രമിച്ചതെന്നും വിനോയ് തോമസ് പറഞ്ഞു. ആനകളുടെ പ്രണയം മനുഷ്യരുടേതിന് സമമാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലെ കുട്ടിക്കാലത്തെയും വായനാനുഭവങ്ങളിലെയും ആനയോർമ്മകളെ ഓർത്തെടുക്കാനാണ് ലീല എന്ന കഥയിലൂടെ ശ്രമിച്ചതെന്ന് ഉണ്ണി ആർ കൂട്ടിച്ചേർത്തു .
Elephants and Writers; Elephants are an example of Malayali's selfishness -GR Indugopan
