ഓർമ്മയുടെ കടലിരമ്പമായി; ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരിയെത്തി

ഓർമ്മയുടെ കടലിരമ്പമായി; ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരിയെത്തി
Jan 14, 2023 06:35 PM | By Vyshnavy Rajan

കോഴിക്കോട് : സാഹിത്യോത്സവ വേദിയിൽ കോഴിക്കോടിൻ്റെ രാഷട്രീയ കാരണവരുടെ ഓർമ്മയുടെ കടലിരമ്പം. സാഗര തീരത്തെ കെ എൽ എഫ് വേദിയിൽ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരിയെന്ന വിഷയത്തിൽ മുൻ കേന്ദ്ര മന്ത്രിയും പാർലമെൻ്റീരിയനുമായ കെ.പി ഉണ്ണികൃഷ്ണനുമായി മുൻ എം എൽഎയും കമ്യൂണിസ്റ്റുമായ എ. പ്രദീപ് കുമാർ സംവദിച്ചു.

ശാരീരിക അവശതകൾ കൂസാതെ കെ എൽ എഫ് വേദിയിൽ ജീവിത വഴി തുറന്ന് പറഞ്ഞ് കെ.പി ഉണ്ണികൃഷ്ണൻ. ജനിച്ചത് കോയമ്പത്തൂരിൽ പഠിച്ചത് മദിരാശിയിൽ .കേരള ജനത നൽകിയത് വലിയ ബഹുമതികൾ. അന്ന് മദരാശി സർക്കാർ അംഗവും പിന്നീട് മുൻ രാഷ്ട്രപതിയുമായ വിവി ഗിരി അച്ഛൻ്റെ ക്ഷണം അനുസരിച്ച് എൻ്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് സദ്യയുണ്ണാനെത്തി, പിന്നീട് അദ്ദേഹത്തിൻ്റെ പാർലമെൻ്റിൽ അംഗമായി.


ജീവിതത്തിൽ കാൽ നൂറ്റാണ്ട് കാലം ലോകസഭ അംഗമാകാൻ അവസരം ലഭിച്ചു. നയതന്ത്രജ്ഞനായ വി.കെ കൃഷ്ണമേനോനോനുമായുള്ള സൗഹൃദം എല്ലാം അഭിമാനമായിരുന്നു ഉണ്ണികൃഷ്ണൻ ഓർത്തു പറഞ്ഞു. എഐസിസി അംഗമായി അരനൂറ്റാണ്ട് കാലം. അടിയന്തരാവസ്ഥ തടയാൻ ഇന്ദിരാഗാന്ധിയിൽ വലിയ സമ്മർദ്ദം ചെലുത്തി.

അടിയന്തരാവസ്ഥ സ്വീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും സ്വാതന്ത്രത്തെയും ഹനിക്കും മെന്ന അഭിപ്രായം എനിക്കുണ്ടായിരുന്നു. എൻ്റെ രാഷട്രീയ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ പലതും വ്യക്തിപരമായ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ആ നിലപാടിൽ ഉറച്ച് നിന്നതിൽ എനിക്ക് അഭിമാനമുണ്ട് ,കോഴിക്കോട്ടെ സാംസ്ക്കാരിക നായകരുമായുള്ള സൗഹൃദവും അദ്ദേഹം ഓർത്തെടുത്തു.

As the sea of ​​memory; The political traveler of Indraprastha arrived

Next TV

Related Stories
Top Stories