കോഴിക്കോട് : കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ കലകളുടെ പാരമ്പര്യ ബന്ധം ഇന്ത്യൻ സൗന്ദര്യശാസ്ത്രവുമായല്ല എന്നും പകരം അവ തമിഴ് കലകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും മനോജ് കുറൂർ അഭിപ്രായപ്പെട്ടു.

പാശ്ചാത്യ സൗന്ദര്യശാസ്ത്ര ചിന്തകളെ ഭാരതീയ സൗന്ദര്യശാസ്ത്ര ചിന്തകളുമായി താരതമ്യം ചെയ്യുന്നത് പ്രശ്നഭരിതമാണ് എന്നും അദ്ദേഹം പറഞ്ഞു.
വേദി നാല് അക്ഷരത്തിൽ ഭൂതകാലത്തിന്റെ തിളക്കം: ഇന്ത്യൻ തത്വചിന്തയും സൗന്ദര്യശാസ്ത്രവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ എം ബി നാരായണനും മോഡറേറ്ററായി സി രാജേന്ദ്രനും ചർച്ചയിൽ പങ്കുചേർന്നു.
ഇന്ത്യൻ കലകളെ സിദ്ധാന്തങ്ങളെ മുൻനിർത്തി വിശകലനം ചെയ്യുന്നത് പ്രശ്നഭരിതമാണെന്നും കലകളിൽ അന്തർലീനമായ സൗന്ദര്യശാസ്ത്ര ചിന്തകളെ പുറത്തുകൊണ്ടുവരികയാണ് നമ്മൾ ചെയ്യേണ്ടത് എന്നും പ്രൊഫസർ എം ബി നാരായണൻ അഭിപ്രായപ്പെട്ടു.
Tradition of Kathiattam and Kathakali arts associated with Tamil - Manoj Kurur
