ക്യാൻസർ പകരുമെന്ന അന്ധവിശ്വാസം ഇപ്പോഴുമുണ്ട് -ഡോ. നാരായണൻകുട്ടി വാര്യർ

ക്യാൻസർ പകരുമെന്ന അന്ധവിശ്വാസം ഇപ്പോഴുമുണ്ട് -ഡോ. നാരായണൻകുട്ടി വാര്യർ
Jan 14, 2023 03:14 PM | By Vyshnavy Rajan

കോഴിക്കോട് : ക്യാൻസർ പകരുമെന്ന അന്ധവിശ്വാസം ഇപ്പോഴും സമൂഹത്തിൽ ഉണ്ടെന്നും പകരുമെന്ന ഭീതിയിൽ ദാമ്പത്യ ബന്ധം തകരുന്നതിന് താൻ സാക്ഷിയാണെന്നും ഡോ. നാരായണൻകുട്ടി വാര്യർ പറഞ്ഞു.

സൈക്കോ ഓങ്കോളജി പുതിയ പ്രവണതയും ക്യാൻസർ ചികിത്സയും എന്ന വിഷയത്തിൽ കെ എൽ എഫിൽ നടന്ന സെഷൻ്റെ സദസ്സിൽ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുകയിലയും മദ്യപാനവുമാണ് അമ്പത് ശതമാനം ക്യാൻസറിൻ്റെയും കാരണം. പുതു തലമുറയെങ്കിലും അത് വർജ്ജിക്കണമെന്ന് ക്യാസർ ചികിത്സകർ അഭ്യർത്ഥിച്ചു.


ക്യാൻസർ ഭീതിയെ വെച്ച് കച്ചവടം ചെയ്യുന്നവർ ഏറെയുണ്ട്. ഈ ഭീതി കുടുംബ ബന്ധത്തെ ബാധിക്കും. സമൂഹത്തിൽ നിന്നുള്ള നെഗറ്റീവ് ചോദ്യങ്ങൾ രോഗിക്ക് വെല്ലുവിളിയാകുന്നുവെന്നും ഡോ. അജു പറഞ്ഞു.

ക്യാൻസറിന് എന്താണ് പ്രിവൻറീവ് മെഡിസിൻ എന്ന ചോദ്യത്തിന് എങ്ങിനെ ഒരു വാക്സിൻ ഇല്ലെന്നും ഉണ്ടെങ്കിൽ ആദ്യം എടുക്കുക തങ്ങളാവുമെന്നും ഡോ.സജ്ജു സിറിയക്ക് പറഞ്ഞു. പി.മോഹൻദാസ് മോഡറേറ്ററായി.

There is still the superstition of spreading cancer -Dr. Narayanankutty Warrier

Next TV

Related Stories
Top Stories