കോഴിക്കോട് : എഴുത്തുകാരൻ അക്ബർ കക്കട്ടിൽ ലെൻസ് ക്യാൻസറിന് കീഴ്പ്പെട്ടാണ് മരിച്ചതെന്നും, ശ്യാസം കഴിക്കാൻ പോലും കഴിയാതപ്പോഴും അദ്ദേഹം ക്യാൻസറിനെ ഭയന്നെന്നും ഉറ്റ ചങ്ങാതിയായ തന്നോട് പോലും രോഗം മറച്ചുവച്ചെന്നും എഴുത്തുകാരി സുധീരയുടെ വെളിപ്പെടുത്തൽ.

സൈക്കോ ഓങ്കോളജി പുതിയ പ്രവണതയും ക്യാൻസർ ചികിത്സയും എന്ന വിഷയത്തിൽ കെ എൽ എഫിൽ നടന്ന സെഷൻ്റെ സദസ്സിൽ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസർ പകരുമെന്ന അന്ധവിശ്വാസം ഇപ്പെഴും സമൂഹത്തിൽ ഉണ്ടെന്നും പകരുമെന്ന ഭീതിയിൽ ദാമ്പത്യബന്ധം തകർരുന്നതിന് താൻ സാക്ഷിയാണെന്നും ഡോ. നാരായണൻകുട്ടി വാര്യർ പറഞ്ഞു.
പുകയിലയും മദ്യപാനവുമാണ് അമ്പത് ശതമാനം ക്യാൻസറിൻ്റെയും കാരണം. പുതു തലമുറയെങ്കിലും അത് വർജ്ജിക്കണമെന്ന് ക്യാസർ ചികിത്സകർ അഭ്യർത്ഥിച്ചു. ക്യാൻസർ ഭീതിയെ വെച്ച് കച്ചവടം ചെയ്യുന്നവർ ഏറെയുണ്ട്. ഈ ഭീതി കുടുംബ ബന്ധത്തെ ബാധിക്കും. സമൂഹത്തിൽ നിന്നുള്ള നെഗറ്റീവ് ചോദ്യങ്ങൾ രോഗിക്ക് വെല്ലുവിളിയാകുന്നുവെന്നും ഡോ. അജു പറഞ്ഞു.
ക്യാൻസറിന് എന്താണ് പ്രിവൻറീവ് മെഡിസിൻ എന്ന ചോദ്യത്തിന് എങ്ങിനെ ഒരു വാക്സിൻ ഇല്ലെന്നും ഉണ്ടെങ്കിൽ ആദ്യം എടുക്കുക തങ്ങളാവുമെന്നും ഡോ.സജ്ജു സിറിയക്ക് പറഞ്ഞു. പി.മോഹൻദാസ് മോഡറേറ്ററായി.
kerala literature festival 2023 Akbar was afraid of cancer in Kakat - writer Sudhira's revelation
