കോഴിക്കോട് : മലയാളത്തിൽ ബാഹുബലി, ഈച്ച പോലുള്ള സിനിമകൾ വിജയിക്കാത്തത് മലയാളികൾ കൂടുതൽ ചിന്തിക്കുന്നത് കൊണ്ടാണെന്ന് ആനന്ദ് നീലകണ്ഠൻ.

കെ എൽ എ ഫ് വേദി മൂന്നായ എഴുത്തോലയിൽ "ടെയിൽസ് ഫ്രം മാഹിഷ്മതി: ദ ബാഹുബലി ട്രിലോജി" എന്ന വിഷയത്തിൽ ഒരു സിനിമ എങ്ങനെ നോവൽ ആയി മാറി എന്ന ചർച്ചയിൽ ആനന്ദ് നീലകണ്ഠൻ, ഡോ മീന ടി പിള്ള എന്നിവർ പങ്കെടുത്തു.
നെറ്റ് ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ സീരീസ് ആയി ഒതുങ്ങി പോകേണ്ട ഒന്നാണ് ഇന്ന് ലോക ജനശ്രദ്ധ ആകർഷിച്ച ബാഹുബലി ആയി മാറിയത് എന്ന് ചർച്ചയിൽ പറഞ്ഞു.മലയാളത്തിൽ ബാഹുബലി, ഈച്ച പോലുള്ള സിനിമകൾ വിജയിക്കത്തത് മലയാളികൾ കൂടുതൽ ചിന്തിക്കുന്നത് കൊണ്ടാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കഥാകഥനം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാം എന്ന പ്രേക്ഷകരിൽ നിന്നുള്ള ചോദ്യത്തിന് ടെക്നോളജി വളരുന്നതിനനനുസരിച്ച് കഥാകഥനത്തിനുള്ള വഴികൾ കണ്ടുപിടിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ആനന്ദ് നീലകണ്ഠൻ്റെ ഡി സി ബുക്ക് പ്രസിദ്ധീകരിച്ച, ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
kerala literature festival 2023 There is no Baahubali in Malayalam because Malayalees think more -Anand Neelakandan.
