കോഴിക്കോട് : കേരളസമൂഹത്തിലെ ലൈംഗീക മനോഭാവങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ് സംവാദം ആരഭിച്ചത്. കേരളത്തിലെ സെക്സ്വര്ക്കേഴ്സിന്റെ ഇടയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന നളിനി ജമീല ഡോ. എ.കെ ജയശ്രീ എന്നിവർ പങ്കെടുത്ത സംവാദത്തിൽ പി.എം ആതിര മോഡറേറ്ററായി.

സെക്സ് വർക്കരുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും, സെക്സ് വർക്കേഴ്സ് ഇപ്പോഴും ആവശ്യക്കാരാണെന്ന മനസ്ഥയിയിൽ മാറ്റം ഉണ്ടാവണമെന്നും സെക്സ് വർക്കേഴ്സ് സംഘടന പ്രവർത്തക നളിനി ജമീല സംവാദത്തിൽ അഭിപ്രായപ്പെട്ടു.
ചെറിയ മാറ്റങ്ങളാണ് ഈ 25 വര്ഷങ്ങളിൽ ഈ മേഖലയിൽ ഉണ്ടായത്. ഒന്ന് സെക്സ് വർക്കർക്ക് സംഘടനാ രൂപീകരിച്ചു. രണ്ടാമത്തെ മാറ്റാം സുപ്രീം കോടതിയിലെ സെക്സ് വർക്ക് എന്നത് തൊഴിലായി അംഗീകരിക്കുന്ന നിയമാണ്. പക്ഷേ കേരളത്തിൽ ഇപ്പോഴും സെക്സ് വർക്ക് ചെയ്യാൻ അനുവാദമില്ലാത്ത അവസ്ഥയാണ്.
കേരളത്തിൽ എച്ച്ഐവി ബോധവൽക്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിൽ കേരളത്തിലെ ആരോഗ്യ സംവിധാനം തന്നെ പകച്ചു നിന്ന സമയത്ത് സെക്സ് വർക്കർമാർ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ തിരിച്ചറിയപ്പെടേണ്ടതാണ്.
സെക്സ് വർക്ക്നെ ഒരു തൊഴിലായി കാനാണത്തിനൊപ്പം ആ തൊഴിലോടുള്ള മനോഭാവവും മാറേണ്ടതാണെന്നും നളിനി ജമീല അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സാദാചാര ചിന്തകളാണ് പലപ്പോഴും പൊലീസുകാർക്ക് ഇവരെ മോശമായി കൈകാര്യം ചെയ്യേണ്ടി വരുന്നതെന്ന് ഡോ: ജയശ്രീ പറഞ്ഞു.
പല സമയങ്ങളിലും വലിയ കുറ്റകൃത്യങ്ങളും അന്യായമായി ഇവർക്ക് മേലെ ചാർത്തപ്പെടുന്നു. വലിയ അളവിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവർക്ക് മേലെ നടക്കുന്നത്. ഇവരെ പുനരധിവാസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പല കടമ്പകൾ കടക്കേണ്ടി വന്നിരുന്നു.
എന്നാൽ ആ അവസ്ഥയിൽ നിന്ന് പ്രകടമായ മാറ്റം ഇപ്പോൾ കാണാവുന്നതാണ്. പുരുഷ കേന്ദ്രീകൃത ലോകത്ത് ഭാര്യമാർ ചെയ്യുന്ന കാര്യങ്ങളെ തൊഴിലായി പരിഗണിക്കപ്പെടാറില്ല. അതേ സമൂഹം തന്നെയാണ് സെക്സ് വർക്കിനെ തൊഴിലായി പരിഗണിക്കാത്തതെന്നും അവർ അഭിപ്രായപ്പെട്ടു.
മറ്റ് തൊഴിൽ സംഘടനകൾ മറ്റ് ആവശ്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ സ്വന്തം തൊഴിൽ നിലനിർത്താനയാണ് സെക്സ് വർക്കേഴ്സിന്റെ സംഘടന സമരം ചെയ്യുന്നതതെന്നും ഡോ. ജയശ്രീ പറഞ്ഞു.
Twenty-five years of 'non-employment' sex work
