---
title: "കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ് ചിത്ര"
english_title: "Kozhikode people gave encouragement - Singer KS Chitra kerala state school kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/89069/kozhikode-people-gave-encouragement-singer-ks-chitra-kerala-state-school-kalolsavam-2023"
published_at: "2023-01-07T19:12:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b97734b9c96_k_s_chithra_pic.jpg"
keywords: []
---

# കോഴിക്കോട്ടുകാർ പ്രോത്സാഹനം വാരിക്കൊടുത്തു - ഗായിക കെ എസ് ചിത്ര

> **Lead Summary:** **കോഴിക്കോട്:** ഓടക്കുഴലെ....ഓടക്കുഴലെ.... ഓമന താമര കണ്ണൻ്റെ ചുണ്ടിലെ പൂ മധു നുകർന്നവളെ...... ഗായിക കെ എസ് ചിത്ര പാടിയപ്പോൾ ജനനാഗരം ഹർഷാരവത്തോടെ സ്വീകരിച്ചു. കോഴിക്കോട്ടുകാർ വാരിക്കൊടുത്ത പ്രോത്സാഹനമാണ് കലാകാരർമാരുടെ ഉർജ്ജമെന്ന് ഗായിക കെ എസ് ചിത്ര പറഞ്ഞു.

## Article Content

**കോഴിക്കോട്:** ഓടക്കുഴലെ....ഓടക്കുഴലെ.... ഓമന താമര കണ്ണൻ്റെ ചുണ്ടിലെ പൂ മധു നുകർന്നവളെ...... ഗായിക കെ എസ് ചിത്ര പാടിയപ്പോൾ ജനനാഗരം ഹർഷാരവത്തോടെ സ്വീകരിച്ചു. കോഴിക്കോട്ടുകാർ വാരിക്കൊടുത്ത പ്രോത്സാഹനമാണ് കലാകാരർമാരുടെ ഉർജ്ജമെന്ന് ഗായിക കെ എസ് ചിത്ര പറഞ്ഞു.

ഒരുമയുടെയും തനിമയുടെയും ഉത്സവമായ സംസ്ഥാന സ്ക്കൂൾ കലോത്സവത്തെ കോഴിക്കോട്ടുകാർ മഹോത്സവമാക്കിയതായി എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ അഡ്വ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. കലോത്സവ സുവനീർ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പിന് നൽകി മന്ത്രി ആൻ്റ്ണി രാജു പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കലാകിരീടം കോഴിക്കോടിന് സമ്മാനിച്ചു. അടുത്ത തവണ വേൾഡ് റെക്കോട് ഉടമകളെ പങ്കെടുപ്പിച്ച് നൽകും.

എൻ്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട്ട് ബിരിയാണി വിളമ്പാൻ കഴിഞ്ഞില്ല. അടുത്തകലോത്സവം മുതൽ കലോത്സവത്തിൻ്റെ മാന്വലിൽ നോൺ വെജ്ജ് ഉൾപ്പെടുത്തും. അടുത്ത കലോത്സവം മുതൽ ഗോത്രവർഗകലകൾ ഉൾപ്പെടുത്തും. കലോത്സവ മാന്വൽ പരിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിധികർത്താകളെ തെരഞ്ഞെടുക്കുന്നതിൽ പരിഷ്ക്കരണ മാതൃക ഉണ്ടാക്കും. അടുത്ത കലോത്സവം ഏത് ജില്ലയിൽ നടത്തുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. എളമരം കരിം ,

### Related Links & Sources
- [Original Story Source](https://truevisionnews.com/news/89069/kozhikode-people-gave-encouragement-singer-ks-chitra-kerala-state-school-kalolsavam-2023)