ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനം

ജ്യോത്സനക്ക് രാഷ്ട്ര ഭാഷ ഹൃദയ ഭാഷ ; ഹിന്ദി കവിതാ രചനയില്‍ ഒന്നാം സ്ഥാനം
Jan 7, 2023 06:57 PM | By Kavya N

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഹിന്ദി കവിതാ രചനയില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയ കോക്കല്ലൂര്‍ ഗവ: എച്ച് എസ് എസ് വിദ്യാര്‍ത്ഥിനിയായ ജ്യോത്സനക്ക് ഹിന്ദി ഇഷ്ട വിഷയം. കലാപ്രവര്‍ത്തനങ്ങളോടൊപ്പം പഠനത്തിലും മികവ് പുലര്‍ത്തിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.

എസ് എസ് എല്‍ സി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ജ്യോത്സന പ്ലസ് വണ്‍ പൊതു പരീക്ഷയില്‍ ഹിന്ദിക്ക് നൂറില്‍ നൂറ് മാര്‍ക്ക് നേടിയിട്ടുണ്ട്.കൂട്ടാലിട്ട സ്വദേശിയായ ജയന്ത് - ഷീന ദമ്പതികളുടെ മകളാണ് ജ്യോത്സന ടി ജെ. വിമുക്ത ഭടനായ പിതാവ് ജയന്ത് മകളുടെ ഹിന്ദി ഭാഷാ പ്രാവീണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ജില്ലാ കലോത്സവത്തില്‍ ഹിന്ദി ഉപന്യാസ രചനയില്‍ സമ്മാനം നേടിയിരുന്നു. അധ്യാപകനായ അനില്‍കുമാറിനും ജ്യോത്സനയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. അനില്‍ കുമാര്‍ സംസ്ഥാന കലോത്സവത്തിന്റെ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കൂടിയാണ്. സംഘാടനം മികച്ച നിലയില്‍ കൈകാര്യം ചെയ്തതില്‍ അനില്‍ കുമാറിന് അഭിമാനിക്കാം. ഒപ്പം പ്രിയ ശിഷ്യയുടെ വിജയവും. പ്രണയം എന്ന വിഷയത്തിലാണ് ഹിന്ദി കവിതാ രചനാ മത്സരം നടന്നത്.

പ്രണയം മനുഷ്യ മനസ്സിനോട് മാത്രമല്ല .. പ്രണയം മണ്ണിനോടും പ്രകൃതിയോടും എന്ന സങ്കല്‍പ്പമാണ് ജ്യോത്സന മുന്നോട്ട് വെയ്ക്കുന്നത്. കബീര്‍ ദാസാണ് ഇഷ്ട ഹിന്ദി കവി. അദ്ദേഹത്തിന്റെ ദോഹെ ( ചെറു കവിതകള്‍) വായിക്കാറുണ്ട്. ഇത്തരം കവിതകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കുന്ന രൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ദോഹെകള്‍ ലളിത ജീവിതത്തെ ഉയര്‍ത്തി കാണിക്കുന്നുവെന്നും ജ്യോത്സന ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

For jyosna Nation Language is Heart Language; 1st position in Hindi poetry writing kerala state school kalolsavam 2023

Next TV

Related Stories
Top Stories