---
title: "ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ"
english_title: "Food Controversy: K Surendran says that Kozhikode should not be taught about non-veg kerala state school kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/89064/food-controversy-k-surendran-says-that-kozhikode-should-not-be-taught-about-non-veg-kerala-state-school-kalolsavam-2023"
published_at: "2023-01-07T18:26:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b96c57a7c63_k_surendran_pic.jpg"
keywords: []
---

# ഭക്ഷണ വിവാദം ;നോൺ വെജിനെ കുറിച്ച് കോഴിക്കോട്ടുകാരെ പഠിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ

> **Lead Summary:** **കോഴിക്കോട് : **സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ഭക്ഷണ വിവാദം അനാവശ്യമാണെന്ന് ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രധാന വേദിയിലെ ട്രൂവിഷൻ മീഡിയ സ്റ്റാളിൽ സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട് : **സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ഭക്ഷണ വിവാദം അനാവശ്യമാണെന്ന് ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രധാന വേദിയിലെ ട്രൂവിഷൻ മീഡിയ സ്റ്റാളിൽ സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോടൻ ബിരിയാണിയുടെ നാടായ കോഴിക്കോട്ടുകാരെ നോൺ വെജ് ഭക്ഷണത്തെ കുറിച്ച് പഠിപ്പിക്കുന്നത് പരിഹാസ്യമാണ് - കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കലോത്സവം ഒരുമയുടെ സന്ദേശമാണ് കേരളീയ സമൂഹത്തിന് നൽകുന്നതെന്നും കലോത്സവം വിജയമാക്കാൻ മുന്നിട്ടിറങ്ങിയെന്നും ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവനും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രഫുൽ കൃഷ്ണ എന്നിവർ ഒപ്പമുണ്ടായിരുന്നു. കലോത്സവത്തിന് എത്തിയ മുഴുവൻ മത്സരാർത്ഥികൾക്കും ബി ജെ പി നേതാക്കൾ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/89064/food-controversy-k-surendran-says-that-kozhikode-should-not-be-taught-about-non-veg-kerala-state-school-kalolsavam-2023)