---
title: "കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി ആതിഥേയർ"
english_title: "Kozhikode secures the art crown; The hosts won the title in a close fight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/89055/kozhikode-secures-the-art-crown-the-hosts-won-the-title-in-a-close-fight"
published_at: "2023-01-07T15:49:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b947b962e9f_kadhakali.jpg"
keywords: []
---

# കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കിരീടം ചൂടി ആതിഥേയർ

> **Lead Summary:** **കോഴിക്കോട് : **കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കിരീടം ചൂടി ആതിഥേയർ.

## Article Content

**കോഴിക്കോട് : **കലാ കിരീടം ഉറപ്പിച്ച് കോഴിക്കോട്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കിരീടം ചൂടി ആതിഥേയർ.

938 പോയന്റുമായി കോഴിക്കോട് കിരീടം സ്വന്തമാക്കിയപ്പോൾ 918 പോയന്റുമായി കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ പാലക്കാട്‌ ജില്ലയാണ് മൂന്നാമത്(916). ഒരു മത്സരയിനത്തിന്റെ ഫലം കൂടി വരാനുണ്ട്.

2018 ലാണ് കോഴിക്കോട് ഏറ്റവും അവസാനമായി സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. 2019 ലും 2020 ലും പാലക്കാട് ആയിരുന്നു മുന്നിൽ. 2021 ലും 2022 കോവിഡ് സാഹചര്യത്തിൽ കലോത്സവം ഉപേക്ഷിക്കുകയായിരുന്നു.

2001 മുതൽ കോഴിക്കോടും പാലക്കാടും തമ്മിലുള്ള ഇഞ്ചേടിഞ്ച് പോരോട്ടം ഇത്തവണ കണ്ണൂരും കോഴിക്കോടും തമ്മിലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/89055/kozhikode-secures-the-art-crown-the-hosts-won-the-title-in-a-close-fight)