കോഴിക്കോട്: കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രത്തിന്റെ ഭാഗമാകുന്നു.
ഹയർസെക്കണ്ടറി വിഭാഗം വെസ്റ്റേൺ വയലിൻ മത്സരത്തിൽ ചരിത്രത്തിന്റെ ഭാഗമായി ദേവിക രജീന്ദർ. നേരത്തെ സഹോദരിയായ ഗോപിക 2015 മുതൽ തുടർച്ചയായി അഞ്ചുവർഷം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു.
ഗോപികയുടെ പാത പിന്തുടർന്ന് ദേവിഗയും കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ചാണ് കലോത്സവത്തിൽ പങ്കെടുത്തത്.
വെസ്റ്റേൺ വയലിൻ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ദേവിഗ, നടക്കാവ് ജി എച്ച് എസ്.എസ് പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിനിയാണ്.മത്സരത്തിൽ ദേവിഗ രജീന്ദർ എ ഗ്രേഡ് നേടി. അജിത് കുമാര്‍ മാസ്റ്ററാണ് ഗുരു. അച്ഛൻ:രജീന്ദർ(എൽഐസി). അമ്മ: അർച്ചന.(ടീച്ചർ തിരുവങ്ങൂർ സ്കൂൾ)
Deviga Rajinder made history in the Western Violin Competition of the Higher Secondary category.